കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ആര്‍.എസ്.എസ്; ബിജെപി മുഖം മൂടി മാത്രം: ജയ്‌റാം രമേശ്
Oct 21, 2013, 11:20 IST
ബസ്തി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ആര്‍.എസ്.എസ് ആണെന്ന് കേന്ദ്രമന്ത്രി ജയ്‌റാം രമേശ്. ആര്‍.എസ്.എസിന്റെ മുഖം മൂടി മാത്രമാണ് ബിജെപിയെന്നും രമേശ് പറഞ്ഞു. സിദ്ധാര്‍ഥനഗര്‍ ജില്ലയില്‍ റാലിയില്‍ പങ്കെടുക്കവേയാണ് ജയ്‌റാം രമേശ് ഇക്കാര്യം പറഞ്ഞത്.
ആറോ ഏഴോ സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസുമായാണ് കോണ്‍ഗ്രസ് ഏറ്റുമുട്ടേണ്ടത്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ഉത്തര്‍ പ്രദേശിന്റെ പ്രചാരണ ചുമതലയുള്ള അമിത് ഷായും റാലികളിലൂടെ വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയാണെന്നും ജയ്‌റാം രമേശ് ആരോപിച്ചു.
ഗുജറാത്തിന്റെ വികസനം ഉയര്‍ത്തിക്കാണിക്കുമ്പോഴും സംസ്ഥാനത്തിനകത്ത് ധാരാളം സാമൂഹിക പ്രശ്‌നങ്ങളുണ്ട്. രാജ്യത്ത് സാമൂഹിക സൗഹാര്‍ദ്ദവും വികസനവുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഏത് ജനപ്രതിനിധികളാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.
SUMMARY: Basti: Congress' main contender during next year's general elections will be Rashtriya Swayamsewak Sangh, Union Minister Jairam Ramesh said on Sunday, calling BJP "just a mask".
Keywords: National news, Congress, Bharatiya Janata Party, 2014 general elections, Rashtriya Swayamsewak Sangh, RSS, Jairam Ramesh, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.