വരാണസിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് എം.എല്‍.എ അജയ് റായ് അറസ്റ്റില്‍

 


വരാണസി: (www.kvartha.com 07.10.2015) വരാണയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ അജയ് റായിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് അറസ്റ്റുണ്ടായത്. നഗരത്തിലെ അക്രമങ്ങളിലും കൊള്ളി വെപ്പിലും അജയ് റായിക്ക് പങ്കുണ്ടെന്നാണ് ആരോപണം.

ഗംഗ നദിയില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് സന്യാസികള്‍ നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമായിരുന്നു. ഗണേശോല്‍സവത്തോടനുബന്ധിച്ചായിരുന്നു വിലക്ക്.

വരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അജയ് റായിയെ പോലീസ് ഉടനടി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം അറസ്റ്റ് ചെയ്ത റായിയെ പോലീസ് അജ്ഞാത സ്ഥലത്തേയ്ക്ക് മാറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇദ്ദേഹത്തെകുറിച്ച് അറിയാനായി എസ്.പിയുടെ ഓഫീസിനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പ്രസിഡന്റ് പ്രജാനാഥ് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കും അരവിന്ദ് കേജരിവാളിനുമെതിരെ മല്‍സരിച്ച് പരാജയപ്പെട്ട നേതാവാണ് അജയ് റായ്.

വരാണസിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് എം.എല്‍.എ അജയ് റായ് അറസ്റ്റില്‍


SUMMARY: Congress MLA Ajay Rai was arrested on Tuesday for his alleged role in the violence and arson in this holy city during a march by seers and other local leaders against police action on protesters opposing ban on immersion of Ganesha idols in the Ganga river.

Keywords: Varanasi, Violence, Ajay Rai, Congress, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia