U T Khader | മലയാളിയായ യുടി ഖാദര്‍ കര്‍ണാടക നിയമസഭയുടെ പുതിയ സ്പീകര്‍; തിരഞ്ഞെടുത്തത് എതിരില്ലാതെ
May 24, 2023, 13:56 IST
ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടക നിയമസഭയുടെ പുതിയ സ്പീകറായി മലയാളിയായ യുടി ഖാദര്‍ ഫരീദ് (53) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മംഗ്ലൂറുവില്‍ നിന്നുള്ള എംഎല്‍എയാണ്. സ്പീകര്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലീമാണ് യുടി ഖാദര്‍. നിലപാട് കൊണ്ടും ഇടപെടല്‍ കൊണ്ടും കര്‍ണാടക കോണ്‍ഗ്രസിലെ ന്യൂനപക്ഷ മുഖമായാണ് യുടി ഖാദര്‍ പരിഗണിക്കപ്പെടുന്നത്.
മുഖ്യ പ്രതിപക്ഷ പാര്‍ടിയായ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. പുതിയ സ്പീകറെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് ബസവരാജെ ബൊമ്മെ എന്നിവര്‍ ചേര്‍ന്ന് കസേരയിലേക്ക് ആനയിച്ചു.
സ്ഥാനാരോഹണത്തിനുശേഷം സംസാരിക്കവെ സ്പീകറാവുന്നതിനെ വലിയൊരു അവസരമായി കാണുന്നുവെന്നും എല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യുടി ഖാദര്‍ പറയുകയുണ്ടായി. സ്പീകര്‍ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ തന്നെ 135 കോണ്‍ഗ്രസ് എംഎല്‍എമാരും എസ് കെ പി അംഗവും സ്വതന്ത്ര അംഗവും ഉള്‍പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാര്‍ഥിയായ യുടി ഖാദറിന് വിജയം ഉറപ്പായിരുന്നു. ബിജെപിക്ക് 66ഉം ജെഡിഎസിന് 19ഉം അംഗങ്ങളാണുള്ളത്. ഒരു കെആര്‍പിപി അംഗവും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവര്‍.
കാവിക്കോട്ടയായ ദക്ഷിണ കന്നടയില്‍ കോണ്‍ഗ്രസ് വേരിളകാതെ കാത്ത യുടി ഖാദര്‍ ഇത്തവണ ബിജെപിയുടെയും എസ് ഡി പി ഐയുടെയും ഭീഷണി മറികടന്ന് 22,790 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മംഗ്ലൂറുവില്‍ നിന്ന് തുടര്‍ചയായി അഞ്ചു തവണ നിയമസഭയിലെത്തിയ ഖാദര്‍, 2013ലെ സിദ്ധരാമയ്യ സര്‍കാറില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. 2022ല്‍ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുക്കപ്പെട്ടു.
യുടി ഖാദര്‍ സ്പീകറാകുന്നതോടെ മന്ത്രിയായ കെജെ ജോര്‍ജിന് പുറമെ മറ്റൊരു മലയാളി കൂടി ഭരണതലപ്പത്തേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കാസര്‍കോട് ഉപ്പള പള്ളം സ്വദേശിയായിരുന്ന പിതാവ് യുടി ഫരീദ് 1972, 1978, 1999, 2004 തിരഞ്ഞെടുപ്പുകളില്‍ ഉള്ളാള്‍ മണ്ഡലത്തില്‍ നിന്ന് (ഇപ്പോള്‍ മംഗ്ലൂറു) എംഎല്‍എയായിരുന്നു. 2007ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ യുടി ഖാദറും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു.
ഖാദറിന്റെ ഭാര്യ ലമീസ് കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയാണ്. മകള്‍ ഹവ്വ നസീമ ഖുര്‍ആന്‍ മനഃപാഠമാക്കിയതും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയതും കേരളത്തില്‍ നിന്നുതന്നെ. ബിജെപി ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്ന അതിക്രമങ്ങളെയും സര്‍കാറിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളെയും നിയമസഭയില്‍ ചോദ്യം ചെയ്ത ഖാദര്‍ ഇതിന്റെ പേരില്‍ സഭക്കകത്തും പുറത്തും ബിജെപി നേതാക്കളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കിരയായി.
വര്‍ഗീയവത്കരിക്കപ്പെടുന്ന കര്‍ണാടകയുടെ തീരമേഖലയില്‍ ഇരു സമുദായങ്ങള്‍ക്കുമിടയിലെ പാലമായി പ്രവര്‍ത്തിക്കാന്‍ അഭിഭാഷകന്‍ കൂടിയായ യുടി ഖാദറിന് കഴിഞ്ഞു. ഇത്തവണ മന്ത്രിമാരുടെ പട്ടികയിലുണ്ടായിരുന്ന യുടി ഖാദറിന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും സിദ്ധരാമയ്യ അനുകൂലിയായ സമീര്‍ അഹ് മദ് ഖാനാണ് അവസരം ലഭിച്ചത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ആര്‍വി ദേശ് പാണ്ഡെ, എച് കെ പാട്ടീല്‍, ടിബി ജയചന്ദ്ര തുടങ്ങിയവരെ സ്പീകര്‍ സ്ഥാനത്തിനായി പരിഗണിച്ചിരുന്നെങ്കിലും പദവി ഏറ്റെടുക്കാന്‍ തയാറായില്ല. മന്ത്രിപദവി വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചതോടെ ഹൈകമാന്‍ഡിന്റെ അഭ്യര്‍ഥന മാനിച്ച് യുടി ഖാദര്‍ സന്നദ്ധനാവുകയായിരുന്നു.
Keywords: Congress MLA U T Khader unanimously elected new speaker of Karnataka assembly, Bengaluru, News, Politics, Karnataka, Malayali, Congress, BJP, Lawyer, National.
മുഖ്യ പ്രതിപക്ഷ പാര്‍ടിയായ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. പുതിയ സ്പീകറെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് ബസവരാജെ ബൊമ്മെ എന്നിവര്‍ ചേര്‍ന്ന് കസേരയിലേക്ക് ആനയിച്ചു.
സ്ഥാനാരോഹണത്തിനുശേഷം സംസാരിക്കവെ സ്പീകറാവുന്നതിനെ വലിയൊരു അവസരമായി കാണുന്നുവെന്നും എല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യുടി ഖാദര്‍ പറയുകയുണ്ടായി. സ്പീകര്‍ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ തന്നെ 135 കോണ്‍ഗ്രസ് എംഎല്‍എമാരും എസ് കെ പി അംഗവും സ്വതന്ത്ര അംഗവും ഉള്‍പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാര്‍ഥിയായ യുടി ഖാദറിന് വിജയം ഉറപ്പായിരുന്നു. ബിജെപിക്ക് 66ഉം ജെഡിഎസിന് 19ഉം അംഗങ്ങളാണുള്ളത്. ഒരു കെആര്‍പിപി അംഗവും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവര്‍.
കാവിക്കോട്ടയായ ദക്ഷിണ കന്നടയില്‍ കോണ്‍ഗ്രസ് വേരിളകാതെ കാത്ത യുടി ഖാദര്‍ ഇത്തവണ ബിജെപിയുടെയും എസ് ഡി പി ഐയുടെയും ഭീഷണി മറികടന്ന് 22,790 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മംഗ്ലൂറുവില്‍ നിന്ന് തുടര്‍ചയായി അഞ്ചു തവണ നിയമസഭയിലെത്തിയ ഖാദര്‍, 2013ലെ സിദ്ധരാമയ്യ സര്‍കാറില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. 2022ല്‍ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുക്കപ്പെട്ടു.
യുടി ഖാദര്‍ സ്പീകറാകുന്നതോടെ മന്ത്രിയായ കെജെ ജോര്‍ജിന് പുറമെ മറ്റൊരു മലയാളി കൂടി ഭരണതലപ്പത്തേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കാസര്‍കോട് ഉപ്പള പള്ളം സ്വദേശിയായിരുന്ന പിതാവ് യുടി ഫരീദ് 1972, 1978, 1999, 2004 തിരഞ്ഞെടുപ്പുകളില്‍ ഉള്ളാള്‍ മണ്ഡലത്തില്‍ നിന്ന് (ഇപ്പോള്‍ മംഗ്ലൂറു) എംഎല്‍എയായിരുന്നു. 2007ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ യുടി ഖാദറും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു.
ഖാദറിന്റെ ഭാര്യ ലമീസ് കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശിയാണ്. മകള്‍ ഹവ്വ നസീമ ഖുര്‍ആന്‍ മനഃപാഠമാക്കിയതും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയതും കേരളത്തില്‍ നിന്നുതന്നെ. ബിജെപി ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്ന അതിക്രമങ്ങളെയും സര്‍കാറിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളെയും നിയമസഭയില്‍ ചോദ്യം ചെയ്ത ഖാദര്‍ ഇതിന്റെ പേരില്‍ സഭക്കകത്തും പുറത്തും ബിജെപി നേതാക്കളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കിരയായി.
വര്‍ഗീയവത്കരിക്കപ്പെടുന്ന കര്‍ണാടകയുടെ തീരമേഖലയില്‍ ഇരു സമുദായങ്ങള്‍ക്കുമിടയിലെ പാലമായി പ്രവര്‍ത്തിക്കാന്‍ അഭിഭാഷകന്‍ കൂടിയായ യുടി ഖാദറിന് കഴിഞ്ഞു. ഇത്തവണ മന്ത്രിമാരുടെ പട്ടികയിലുണ്ടായിരുന്ന യുടി ഖാദറിന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും സിദ്ധരാമയ്യ അനുകൂലിയായ സമീര്‍ അഹ് മദ് ഖാനാണ് അവസരം ലഭിച്ചത്.
Keywords: Congress MLA U T Khader unanimously elected new speaker of Karnataka assembly, Bengaluru, News, Politics, Karnataka, Malayali, Congress, BJP, Lawyer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.