കോണ്‍ഗ്രസ് രാജ്യസാഭാംഗം എം.പി റഷീദിനെ അയോഗ്യനാക്കി

 


ന്യൂഡല്‍ഹി: മെഡിക്കല്‍ സീറ്റ് തിരിമറിയില്‍ ഡല്‍ഹി കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ച കോണ്‍ഗ്രസ് രാജ്യസഭാംഗം റഷീദ് മസൂദിനെ അയോഗ്യനാക്കി. ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയാണ് മസൂദിനെ അയോഗ്യനാക്കിയത്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന് സുപ്രീം കോടതി നേരത്തെ വിധിപ്രസ്താവിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹമീദ് അന്‍സാരി മസൂദിന് അയോഗ്യത കല്‍പ്പിച്ചത്.

വിധി വന്ന ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യ പാര്‍ലമെന്റ് അംഗമാണ് റഷീദ് മസൂദ്. 1990കളില്‍ വിപി സിംഗ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി ആയിരുന്ന മസൂദ് അയോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്നതിനായി ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കള്ളയൊപ്പിടല്‍ തുട
ങ്ങിയ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മാസം അവസാനമാണ് മസൂദിനെ ഡല്‍ഹി കോടതി ശിക്ഷിച്ചത്.

ഇതിന് മുമ്പ് അഴിമതിക്കേസില്‍ ശിക്ഷിക്ക് വിധേയരായ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെയും ആര്‍.ജെ.ഡി നേതാവ് ജഗദീഷ് ശര്‍മയേയും അയോഗ്യരാക്കണമെന്ന നിയമോപദേശവും ലോക്‌സഭാ സെക്രട്ടറിക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് രാജ്യസാഭാംഗം എം.പി റഷീദിനെ അയോഗ്യനാക്കി

Also Read:
മക്കയില്‍ ലോഡ്ജ് നടത്തിപ്പിന് ഒന്നരക്കോടി പിരിച്ച് ബന്തിയോട് സ്വദേശി മുങ്ങി

Keywords:  Congress MP Rasheed Masood disqualified from Rajya Sabha, New Delhi, National, Medical College, Supreme Court of India, Office, Bihar, Election, Parliament, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia