ചരിത്രനീക്കം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യപരിഗണന; ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മയും പട്ടികയില്‍

 


ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യപരിഗണന നല്‍കി കൊണ്ടുള്ള പ്രഖ്യാപനമാണ് നടത്തിയത്. 

ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാര്‍ഥികളാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. യുപിയുടെ ചുമതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രടെറി പ്രിയങ്കാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.

ചരിത്രനീക്കം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യപരിഗണന; ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മയും പട്ടികയില്‍

പ്രഖ്യാപിച്ച 125 പേരില്‍ 40 ശതമാനം സ്ത്രീകളാണ്. 40 ശതമാനം യുവാക്കളും. ഇതൊരു ചരിത്രപരമായ നീക്കമാണെന്നും സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഖ്യാപനം പ്രിയങ്ക പാലിച്ചു.

ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആശാ വര്‍കര്‍ പൂനം പാണ്ഡെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. 125-ല്‍ 50 വനിതാ സ്ഥാനാര്‍ഥികളുണ്ട്.

Keywords: Congress nominates Unnao molest survivor's mother as candidate in UP polls, News, Election, Priyanka Gandhi, Women, Politics, National, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia