Surat Win | സൂറത്തിൽ ബിജെപി എതിരില്ലാതെ ജയിച്ചതിന് പിന്നിലെന്ത്? പത്രിക നൽകിയ കോൺഗ്രസ് സ്ഥാനാർഥിയെ 'കാണാനില്ല'; ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ
Apr 23, 2024, 22:47 IST
സൂറത്ത്: (KVARTHA) ഗുജറാത്തിലെ സൂറത്തിൽ ബിജെപി എതിരില്ലാതെ വിജയിച്ചതിന് പിന്നാലെ ഇതേമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംഭാനിയെ കാണാതായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹം. ഈയാഴ്ച തന്നെ നിലേഷ് കുംഭാനി ബിജെപിയിൽ ചേർന്നേക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
നിലേഷ് കുംഭാനിയെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് അനുയായികൾ പറയുന്നത്. നിലേഷ് ഉടൻ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. നിലേഷിനെ ജനദ്രോഹിയെന്നും ജനാധിപത്യത്തിൻ്റെ കൊലപാതകിയെന്നും ആരോപിച്ച് പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധിച്ചു.
സൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതോടെയാണ് നിലേഷും ശ്രദ്ധയാകർഷിച്ചത്. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ മറ്റു എട്ട് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപി ജയിച്ചത്.
മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതിന് പിന്നാലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അമിത സ്വാധീനം ഉപയോഗിച്ചാണ് മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഈ മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഗുജറാത്തിലെ സൂറത്ത് ഒഴികെയുള്ള 26 മണ്ഡലങ്ങളിലേക്കും മെയ് ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്.

Keywords: News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Congress Pick 'Missing', What's Behind BJP's Surat Win
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.