Plenary session | പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കാന്‍ പ്ലീനറി സമ്മേളനത്തില്‍ തീരുമാനം; മുന്‍ അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരും അംഗങ്ങള്‍; ഭിന്നിച്ചു നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ്
Feb 25, 2023, 15:50 IST
റായ്പൂര്‍: (www.kvartha.com) പ്രവര്‍ത്തക സമിതി അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കാന്‍ റായ്പൂരില്‍ ചേര്‍ന്ന 85-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. മുന്‍ അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളാകുമെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രവര്‍ത്തക സമിതി അംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സ്റ്റിയറിങ് കമിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തി കമിറ്റി പ്രമേയവും പാസാക്കിയിരുന്നു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വിദ്വേഷകുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരും, മൂന്നാം മുന്നണി രൂപീകരിക്കാതെ ഒന്നിക്കണം, ഭിന്നിച്ചു നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കരുത്, സമാനപ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ പാര്‍ടികളെല്ലാം ഒരു കുടക്കീഴില് വരണം എന്നിങ്ങനെയുള്ള കാര്യങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
ബിജെപി ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു. ഇതിനെ തടയേണ്ടതുണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് തയാറാണെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. സഹകരിക്കാവുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Congress plenary session: 3 resolutions up for deliberation, News, Politics, Congress, BJP, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.