Sonia Gandhi | ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വളര്‍ചയിലെ നിര്‍ണായക വഴിത്തിരിവ്; തന്റെ ഇന്നിങ്‌സ് ഇതോടെ അവസാനിച്ചേക്കുമെന്ന് സോണിയ ഗാന്ധി

 


റായ്പുര്‍: (www.kvartha.com) കോണ്‍ഗ്രസിന്റെ വളര്‍ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പഴ്‌സനുമായ സോണിയ ഗാന്ധി. തന്റെ ഇന്നിങ്‌സ് ഈ യാത്രയോടെ അവസാനിച്ചേക്കുമെന്നും സോണിയ പറഞ്ഞു.

ഛത്തിസ്ഗഡിലെ റായ്പുരില്‍ 85-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ടിയുടെ ത്രിദിന പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിനം 15,000ല്‍ പരം പ്രതിനിധികളാണ് പങ്കെടുത്തത്.

ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ 2004ലും 2009ലും നമുക്ക് വിജയിക്കാനായത് എനിക്ക് വ്യക്തിപരമായി തൃപ്തി തന്ന അനുഭവമാണെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസിന്റെ വളര്‍ചയിലെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടൊപ്പം എന്റെ ഇന്നിങ്‌സും അവസാനിച്ചേക്കും. കോണ്‍ഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്.

Sonia Gandhi | ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വളര്‍ചയിലെ നിര്‍ണായക വഴിത്തിരിവ്; തന്റെ ഇന്നിങ്‌സ് ഇതോടെ അവസാനിച്ചേക്കുമെന്ന് സോണിയ ഗാന്ധി

ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കിയെന്നും സോണിയ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്ലീനറി പാസാക്കി. ഇതോടെ പ്രവര്‍ത്തകസമിതിയംഗങ്ങളുടെ എണ്ണം 25ല്‍നിന്ന് 35 ആയി വര്‍ധിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ്, മുന്‍ പ്രസിഡന്റുമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്‌സഭാ, രാജ്യസഭാ കക്ഷിനേതാക്കള്‍ എന്നിവര്‍ക്കു സ്ഥിരാംഗത്വം ലഭിക്കും.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ഇത്തരത്തില്‍ സ്ഥിരാംഗങ്ങളാകും. പാര്‍ടിയുടെ അംഗബലം ഉയര്‍ന്ന സാഹചര്യത്തില്‍ എഐസിസി അംഗങ്ങളുടെ എണ്ണം 1300 ല്‍ നിന്ന് 1800 ആകും.

പ്രവര്‍ത്തകസമിതി ഉള്‍പ്പെടെ എല്ലാ പാര്‍ടി സമിതികളിലും 50% പട്ടികവിഭാഗ ഒബിസി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി (50 വയസ്സില്‍ താഴെയുള്ളവര്‍) മാറ്റിവയ്ക്കും. രാജസ്താനിലെ ഉദയ്പുരില്‍ കഴിഞ്ഞവര്‍ഷം നടന്ന ചിന്തന്‍ ശിബിരത്തിലുയര്‍ന്ന ശുപാര്‍ശയാണിത്. സംഘടനാതല മാറ്റങ്ങള്‍ക്കായാണ് പാര്‍ടി ഭരണഘടന ഭേദഗതി ചെയ്തത്.

Keywords: Congress plenary session Day 2 key points: 'My innings could conclude with the Bharat Jodo Yatra,' says Sonia Gandhi, News, Politics, Sonia Gandhi, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia