Shashi Tharoor | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രചാരണത്തിനെത്തിയ ശശി തരൂരിന് വമ്പന്‍ സ്വീകരണമൊരുക്കി മധ്യപ്രദേശ് പിസിസി; കമല്‍ നാഥിന് നന്ദി അറിയിച്ച് കേരളത്തില്‍ നിന്നുള്ള എം പി

 


ഭോപാല്‍: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ശശി തരൂരിന് വമ്പന്‍ സ്വീകരണമൊരുക്കി മധ്യപ്രദേശ് പിസിസി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ വന്‍ നിര തന്നെ തരൂരിനെ സ്വീകരിക്കാനെത്തി. 

Shashi Tharoor | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രചാരണത്തിനെത്തിയ ശശി തരൂരിന് വമ്പന്‍ സ്വീകരണമൊരുക്കി മധ്യപ്രദേശ് പിസിസി; കമല്‍ നാഥിന് നന്ദി അറിയിച്ച് കേരളത്തില്‍ നിന്നുള്ള എം പി

പ്രചാരണത്തിനിടെ ഏഴ് സംസ്ഥാനങ്ങളില്‍ പ്രമുഖ നേതാക്കള്‍ അവഗണിച്ചിടത്താണ് മധ്യപ്രദേശ് പിസിസി തരൂരിനെ വരവേറ്റത്. അതുകൊണ്ടുതന്നെ പ്രചാരണത്തിനിടെ ഇത് തന്റെ ആദ്യ അനുഭവമാണെന്ന് പ്രതികരിച്ച ശശി തരൂര്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് കമല്‍നാഥിന് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു.

കേരളത്തിലടക്കം പിസിസി അധ്യക്ഷന്മാര്‍ മാറി നിന്നെങ്കില്‍ മധ്യപ്രദേശ് പിസിസി പ്രസിഡന്റ് കമല്‍നാഥ് നേരിട്ടെത്തിയായിരുന്നു ശശി തരൂരിന് ആശംസകള്‍ നേര്‍ന്നത്. തരൂരുമായുള്ള കമല്‍നാഥിന്റെ അടുപ്പം, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍, പാര്‍ടിയില്‍ ഭിന്നത ഇല്ലെന്ന സന്ദേശം നല്‍കുക, ഇതാണ് ഖര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ച കമല്‍നാഥ് തരൂരിന് സ്വീകരണമൊരുക്കിയതിന് പിന്നിലെ കാരണങ്ങള്‍.

അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാര്‍ഗെ വെള്ളിയാഴ്ച തമിഴ്‌നാട്ടിലാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഖാര്‍ഗെ കൂടികാഴ്ച നടത്തി. ശശി തരൂര്‍ ആകട്ടെ മധ്യപ്രദേശിലും ബിഹാറിലുമാണ് വോട് തേടിയത്.

അതിനിടെ, മല്ലികാര്‍ജുന്‍ ഖര്‍ഗെക്കുളള പിന്തുണ പരസ്യമാക്കി ഗ്രൂപ് 23 രംഗത്തെത്തി. ഖര്‍ഗെയുടെ കൈകളില്‍ പാര്‍ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു. സ്ഥിരതയോടെ പാര്‍ടിയെ നയിക്കാനുള്ള യോഗ്യത ഖര്‍ഗെക്ക് മാത്രമേ ഉള്ളൂവെന്ന് ഗാന്ധി കുടംബത്തിന്റെ വലിയ വിമര്‍ശനകനായിരുന്ന മനീഷ് തിവാരി തുറന്നടിച്ചു.

Keywords: Congress president election: Madhya Pradesh PCC gave a grand welcome to Shashi Tharoor who came to campaign, Madhya pradesh, News, Politics, Twitter, Congress, Shashi Taroor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia