Congress president | രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കില്ല; ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് പിന്നെ ആരായിരിക്കും?

 


ന്യൂഡെല്‍ഹി: (www.kvartha.com) എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കില്ലെന്ന് ഉറപ്പായി. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Congress president | രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കില്ല; ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് പിന്നെ ആരായിരിക്കും?

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് നിര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് രാഹുല്‍ അടുപ്പക്കാരോട് പറഞ്ഞതെന്നാണ് റിപോര്‍ടുണ്ട്.

കുടുംബ പാര്‍ടി എന്ന വിമര്‍ശനം ശക്തമാകുമെന്നതിനാല്‍ പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന നിര്‍ദേശമാണ് ജി 23 ല്‍ ഉയര്‍ന്നത്.

ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ മുന്നില്‍. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തരൂര്‍ ഇനിയും നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കില്‍ വോട് പൂര്‍ണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോടിന്റെ കാര്യത്തില്‍ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച ഗുലാം നബി ആസാദ് പറഞ്ഞു.
 
നേതൃസ്ഥാനത്ത് നിന്ന ഗുലാം നബി ആസാദ് ഒടുവില്‍ രാഹുല്‍ ഗാന്ധിയെ തന്നെ വ്യക്തിപരമായി വിമര്‍ശിച്ച് രാജി വെച്ചത് ജി 23 ക്ക് ക്ഷീണമാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥിയുമില്ലെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാരാണെന്ന് അറിയാനാകും.

Keywords: Congress president election on October 17 but can it be a real contest?, New Delhi, News, Politics, Congress, Rahul Gandhi, Sonia Gandhi, Priyanka Gandhi, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia