ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറയേണ്ട വാക്കുകള്‍ മോഡി ഇപ്പോള്‍ പറഞ്ഞതെന്തിന്?
Sep 20, 2014, 13:50 IST
ന്യൂഡല്‍ഹി: (www.kvartha.com 20.09.2014) ഇന്ത്യന്‍ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോഡി നടത്തിയ പരാമര്‍ശത്തിന്റെ അമ്പരപ്പിലാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ചെങ്കോട്ടയില്‍ പറയേണ്ട വാക്കുകള്‍ പ്രധാനമന്ത്രി ഇപ്പോള്‍ പറഞ്ഞതെന്തിനാണെന്ന ചോദ്യവും കോണ്‍ഗ്രസിനുണ്ട്. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടെന്ന് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരണവുമായി രംഗത്തെത്തി.
മോഡിയുടെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദം. മാത്രമല്ല, മോഡി പറഞ്ഞ വാക്കുകളില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ യോഗി ആദിത്യനാഥ്, ഗിരിരാജ് സിംഗ്, അമിത് ഷാ തുടങ്ങി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ ഈ പരാമര്‍ശത്തിനൊപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് എന്റെ ചോദ്യം സല്‍മാന്‍ ഖുര്‍ഷിദ് തുറന്നടിച്ചു.
അദ്ദേഹത്തിന്റെ പ്രസ്താവനയെ ബിജെപി പിന്താങ്ങുമോയെന്ന് നമുക്ക് കാണാമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ഈ വാക്കുകള്‍ ഒരു പ്രധാനമന്ത്രി പറയേണ്ട വാക്കുകളാണെങ്കില്‍ കൂടി അതെന്നെ ആശ്ചര്യപ്പെടുത്തുന്നു. ഇതിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ ഈ വാക്കുകള്‍ അദ്ദേഹം ആത്മാര്‍ത്ഥതയോടെ പറഞ്ഞതാണോയെന്ന് അന്വേഷിക്കണം. മുസ്ലീങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് മനസിലാക്കാന്‍ അദ്ദേഹം ഇത്രയും നാളുകള്‍ എടുത്തുവെന്നതും എന്നെ അതിശയിപ്പിക്കുന്നു ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഈ പ്രസ്താവന നടത്താനുള്ള കാരണം അദ്ദേഹത്തിന്റെ യുഎസ് സന്ദര്‍ശനമാണ്. റെഡ്‌ഫോര്‍ട്ടില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം എന്തുകൊണ്ടാണ് ഇക്കാര്യം പറയാതിരുന്നതെന്നും ഖുര്‍ഷിദ് ചോദിച്ചു.
SUMMARY: New Delhi: Questioning the timing of Prime Minister Narendra Modi's statement ahead of his US visit that Indian Muslims will live and die for India, Congress on Friday wondered whether BJP and its other leaders adhere to it.
Keywords: Narendra Modi, Indian Muslims, Indian National Congress, Salman Khurshid, Digvijay Singh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.