ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 01.12.2014) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ 180 ദിവസങ്ങളില്‍ ബിജെപി 25ഓളം വാഗ്ദാനങ്ങള്‍ ലംഘിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അടുത്തിടെ സര്‍ക്കാര്‍ നടത്തിയ മൂന്ന് വാഗ്ദാന ലംഘനങ്ങള്‍ അജയ് മാക്കന്‍ അക്കമിട്ട് നിരത്തി.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചുഅതിലൊന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. ഇക്കാര്യങ്ങള്‍ അറിയാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും രാജ്‌നാഥ് സിംഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അസമിലും ബംഗ്ലാദേശിലും കോണ്‍ഗ്രസ് സ്വീകരിച്ച ഭൂ നടപടികളെ ചോദ്യം ചെയ്ത ബിജെപി ഇപ്പോള്‍ അതേ നടപടികള്‍ അംഗീകരിക്കുന്നത് എന്തുകൊണ്ടാണെന്നും അജയ് മാക്കന്‍ ചോദിച്ചു.

SUMMARY: New Delhi: Claiming that the Bharatiya Janata Party (BJP)-led government at the Centre has taken over 25 U-turns in 180 days in government, the Congress on Monday released a booklet stating how the government has gone back on its poll promises.

Keywords: BJP, Congress, Book, Published, Centre, 2014 Lok Sabha Poll,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia