കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് എ.എ.പിയെ അല്ല, ബിജെപിയെ: കേജരിവാള്‍

 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് എ.എ.പി സര്‍ക്കാരിനെയല്ല, മറിച്ച് പ്രതിപക്ഷമായ ബിജെപിയെ ആണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ ഇതോടെ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയിലുണ്ടായ ബഹളത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കേജരിവാള്‍.

കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് എ.എ.പിയെ അല്ല, ബിജെപിയെ: കേജരിവാള്‍
ജനലോക്പാല്‍ ബില്ലും സ്വരാജ് ബില്ലും പാസാക്കാനായിരുന്നു നാലു ദിവസത്തെ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ അര്‍ദ്ധരാത്രി റെയ്ഡുമായി ബന്ധപ്പെട്ട് നിയമമന്ത്രി സോമനാഥ് ഭാരതി രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി മുദ്രാവാക്യം മുഴക്കി. ഇതേതുടര്‍ന്ന് രണ്ടുവട്ടം സഭാ നടപടികള്‍ തടസപ്പെട്ടു.

ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ മദ്ധ്യവര്‍ത്തിയാകുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണെന്ന് കേജരിവാള്‍ ആരോപണമുന്നയിച്ചു. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ അഴിമതിയെക്കുറിച്ച് ബിജെപി സ്വീകരിക്കുന്ന മൗനവും ബിജെപിയുടെ വര്‍ഗീയതയെക്കുറിച്ച് കോണ്‍ഗ്രസ് പാലിക്കുന്ന മൗനവും ഒത്തുകളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY:
New Delhi: Accusing both the Bharatiya Janata Party and the Congress of conniving to disrupt the Delhi Assembly, Delhi Chief Minister Arvind Kejriwal on Thursday said that the nexus between both the parties stands exposed.

Keywords: National, AAP, BJP, Congress, Arvind Kejriwal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia