ടെലിവിഷനില്‍ മമതയുടെ 'മന്‍മോഹന്‍സിംഗ് മിമിക്രി'ക്കെതിരെ കോണ്‍ഗ്രസ്

 


ടെലിവിഷനില്‍ മമതയുടെ 'മന്‍മോഹന്‍സിംഗ് മിമിക്രി'ക്കെതിരെ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ടെലിവിഷന് അനുവദിച്ച അഭിമുഖത്തിനിടയില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ അനുകരിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെത്റ്റിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രിക്കെതിരെ മമത നടത്തുന്ന വ്യക്തിഹത്യ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇത് രാഷ്ട്രീയത്തില്‍ അനാരോഗ്യകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

രാഷ്ട്രീയ അന്തസ് ലംഘിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഭൂഷണമല്ലെന്നും അദ്ദേഹം മമതയ്ക്ക് മുന്നറിയിപ്പ് നല്‍കി. തൃണമൂല്‍ പിന്തുണ പിന്‍വലിച്ച ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇളക്കം തട്ടാതെ നിലനില്‍ക്കുന്നതില്‍ മമത അസ്വസ്ഥയാണെന്നും അതിനാലാണ് ഇത്തരം പ്രവര്‍ത്തികളെന്നും പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

SUMMERY: Kolkata: Congress has criticised Trinamool Congress supremo Mamata Banerjee today for her 'personal attack' on Prime Minister Manmohan Singh and said such 'impulsiveness' violated political decorum.
Keywords: National, Mamata Banerjee, Manmohan Singh, Trinamul Congress, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia