പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്ത പക്ഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്

 


ഡെല്‍ഹി: (www.kvartha.com 14.04.2014) കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ പദവി നഷ്ടപ്പെടുമെന്ന് ഉന്നത പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

കേരളം ഉള്‍പെടെയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞു. പതിനൊന്ന് സംസ്ഥാനങ്ങളിലായി  151 സീറ്റുകളില്‍ വിജയിക്കാത്ത പക്ഷം  നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ  മുന്നറിയിപ്പ്.

വിജയ പ്രതീക്ഷ ഉണ്ടായിരുന്ന സീറ്റുകളില്‍ പരാജയപ്പെട്ടാലാണ് നടപടി. കേരളത്തില്‍ യു ഡി എഫ് പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദിത്തവും തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മാന്‍ചാണ്ടി പ്രസ്താവന നടത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണെന്നാണ് കരുതുന്നത്.

ഉമ്മന്‍ ചാണ്ടിയെക്കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ എന്നിവരുടെ കാര്യത്തിലും  കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആരോപണ വിധേയരായ മുഖ്യമന്ത്രിക്കാര്‍ക്കെതിരായി നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തമായ സൂചനയാണ് ഇത്തരം മുന്നറിയിപ്പിലൂടെ കേന്ദ്രം നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകട്ടെ അധികാരത്തിലേറിയ നാള്‍ മുതല്‍ ആരോപണങ്ങളെ കൊണ്ട് പൊറുതി മുട്ടുകയായിരുന്നു. പാമോലിന്‍ കേസ്, സോളാര്‍ അഴിമതി എന്നിവ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി.
പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്ത  പക്ഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്
മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹരിയാന
മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങ് എന്നിവരും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നേരിടുന്നവരില്‍ പ്രമുഖരാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  New Delhi, Congress, Chief Minister, Warning, Oommen Chandy, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia