സുനന്ദയുടെ മരണം; ശശി തരൂരിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡെല്‍ഹി പോലീസിന്റെ നോട്ടീസ്
Jan 19, 2015, 13:55 IST
ഡെല്‍ഹി: (www.kvartha.com 19.01.2015) സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡെല്‍ഹി പോലീസ് നോട്ടീസ് നല്‍കി.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ശശി തരൂരിനെ ചോദ്യം ചെയ്യാനാണ് സാധ്യത. ഡെല്‍ഹിയില്‍ എത്തിയാലുടന്‍ അന്വേഷണവുമായി സഹകരിക്കണമെന്നാണ് ഡെല്‍ഹി പോലീസിന്റെ നിര്‍ദേശം. നേരത്തെ ചോദ്യം ചെയ്യലിന് വേണ്ടി ഡെല്‍ഹിയിലെത്തിയ ശശി തരൂരിനെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് ഡെല്‍ഹി പോലീസ് തിരിച്ചയച്ചിരുന്നു.
2014 ജനുവരി 17 ന് ഡെല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലെ 345 ാം നമ്പര്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ട സുനന്ദയുടെ മരണം സ്വാഭാവിക മരണമെന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഡെല്‍ഹി പോലീസ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മരണവുമായി ബന്ധപ്പെട്ട് തരൂരിന്റെ ഡെല്‍ഹിയിലെ സഹായികളെയും ഇവരുടെ വീട്ടു ജോലിക്കാരനനെയും ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ രേഖകള്‍ തരൂരിന് നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, മരണത്തിന് കാരണം ശരീരത്തില്‍ കണ്ട 15 ഓളം ആഴത്തിലുള്ള മുറിവുകള്‍ അല്ലെന്ന് എഫ്‌ഐആറില്‍ വ്യക്തമാണ്.
ഈ മുറിവുകള്‍ സുനന്ദയുടെ മരണത്തിന് 12 മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ പഴക്കമുളളതാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ ശശി തരൂര്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ തരൂര്‍ സുനന്ദയുടെ കൊലയാളികളെ അറിയാമെങ്കില്‍ അത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തട്ടെയെന്ന വെല്ലുവിളി നടത്തുകയും ചെയ്തു.
അതേസമയം തരൂരിന്റെ വെല്ലുവിളിക്ക് മറുപടിയായി സുനന്ദയെ കൊന്നത് തരൂരെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കൊലയാളിയെ തരൂരിന് അറിയാമെന്ന് മാത്രമാണ് പറഞ്ഞതെന്നും സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി. തരൂരിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സ്വാമി പറഞ്ഞിരുന്നു. അതിനിടെ കൊലപാതകത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡെല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞു. ആന്തരാവയവ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി രണ്ട് ദിവസത്തിനകം വിദേശത്തക്ക് അയക്കുമെന്നും ബാസി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടന്ന സുനന്ദയെ ഉണര്‍ത്താനുള്ള ശ്രമം ശശി തരൂരിന്റെ പി.എ തടഞ്ഞെന്നും തരൂര്‍ വന്നതിന് ശേഷം മാത്രം ഉണര്‍ത്തിയാല്‍ മതിയെന്ന് പിഎ പറഞ്ഞതായും ഡ്രൈവറും സഹായിയും മൊഴി നല്‍കിയിരുന്നു. മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് തരൂരും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ സുനന്ദ നടത്തിയത്.
മാത്രമല്ല മൂന്ന് പകലും രാത്രിയും ദുബൈയില്‍ ഇരുവരും ഒരുമിച്ച് കഴിഞ്ഞതായി സുനന്ദ തന്നോട് പറഞ്ഞിരുന്നതായി മാധ്യമ പ്രവര്‍ത്തകയും സുനന്ദയുടെ സുഹൃത്തുമായ നളിനി സിംഗ് വെളിപ്പെടുത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ താമസിച്ചതായി മെഹര്‍ തരാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ശശി തരൂരും സുനന്ദ പുഷ്‌കറും പതിവായി കലഹിക്കാറുണ്ടെന്ന് സഹായി നാരായണന്‍ സിംഗ്
നേരത്തെ മൊഴി നല്‍കിയിരുന്നു. കലഹത്തിനിടെ കാത്തി എന്ന പേര് പലപ്പോഴും ഉയര്‍ന്നിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ജനുവരി 15ന് സുനന്ദ തരൂരിന്റെ ഫോണ്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്തതായും ഫോണിലെ വിവരങ്ങള്‍ പകര്‍ത്തിയിരുന്നതായും സഹായി മൊഴി നല്‍കിയിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ തളങ്കര സ്വദേശിനി മരിച്ചു
Keywords: Congressman Shashi Tharoor to be questioned Within 48 hours, Says Delhi Police, Hotel, Media, Custody, Thiruvananthapuram, Twitter, Phone call, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.