Candidates List | 3 സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

 


ന്യൂഡെല്‍ഹി: (KVARTHA) മൂന്ന് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ 144 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Candidates List | 3 സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഛത്തീസ്ഗഢില്‍ 30 സീറ്റുകളിലേക്കും തെലങ്കാനയില്‍ 55 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ ചിന്ദ്വാര മണ്ഡലത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ജനവിധി തേടും. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നവംബര്‍ ഏഴ് മുതല്‍ 30വരെയാണ് നടക്കുന്നത്.

ഛത്തീസ്ഗഡില്‍ പാര്‍ടി മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ അദ്ദേഹത്തിന്റെ പടാന്‍ നിയമസഭാ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയെ അംബികാപൂര്‍ നിയമസഭാ സീറ്റിലും മത്സരിപ്പിക്കും.

തെലങ്കാനയില്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുമല രേവന്ത് റെഡ്ഡിയെ കൊടങ്കല്‍ നിയമസഭാ സീറ്റില്‍ നിന്നും സിഎല്‍പി നേതാവ് ഭട്ടി വിക്രമാര്‍ക്ക മല്ലുവിനെ മധീര-എസ്സി സീറ്റില്‍ നിന്നുമാണ് മത്സരിപ്പിക്കുന്നത്.

മിസോറമിലെ 40 മണ്ഡലങ്ങളില്‍ നവംബര്‍ ഏഴിനും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളില്‍ 17നും രാജസ്താനിലെ 200 മണ്ഡലങ്ങളില്‍ 25നും തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ 30നുമാണ് വോടെടുപ്പ് നടക്കുക.
വോടെടുപ്പിന്റെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.

Keywords: Congress's first candidates list for Chhattisgarh, MP, Telangana polls out, New Delhi, News, Politics, Congress, Candidates List, Announced, Assembly Election, Madhya Pradesh, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia