HC Verdict | ഗുണനിലവാരമില്ലാത്ത പാക്ക് ചെയ്ത കുടിവെള്ളം കുടിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഹൈകോടതി; 'ടാസ' എന്ന ബ്രാൻഡിൽ വെള്ളം വിൽക്കുന്നതിന് വിലക്ക്

 


ന്യൂഡെൽഹി: (www.kvartha.com) ഗുണനിലവാരമില്ലാത്ത പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ ഉപയോഗം മരണത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷിച്ച ഡെൽഹി ഹൈകോടതി, 'ടാസ വാട്ടർ പ്ലസ്' എന്ന പേരിൽ കുടിവെള്ളം വിൽക്കുന്നതിൽ നിന്ന് ഒരാളെ സ്ഥിരമായി തടഞ്ഞു. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ വ്യാപാര മുദ്ര ലംഘന കേസിലാണ് കോടതി വിധി. ടാറ്റ സൺസിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.

HC Verdict | ഗുണനിലവാരമില്ലാത്ത പാക്ക് ചെയ്ത കുടിവെള്ളം കുടിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഹൈകോടതി; 'ടാസ' എന്ന ബ്രാൻഡിൽ വെള്ളം വിൽക്കുന്നതിന് വിലക്ക്

സർഫറാസ് ഖാൻ എന്നയാൾക്കെതിരെയാണ് കോടതി നടപടി. ഇയാളുടെ ഉത്പന്നമായ ടാസ വാട്ടർ പ്ലസും ടാറ്റ സൺസ് വിൽക്കുന്ന ഉത്പന്നത്തിന്റെ വ്യാപാരമുദ്രയും താരതമ്യം ചെയ്ത കോടതി, ടാറ്റ സൺസിന്റെ എല്ലാ സവിശേഷതകളും പകർത്താൻ സർഫറാസ് ഖാൻ ശ്രമിച്ചുവെന്ന് പറഞ്ഞു.

'പ്രതിയുടെ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന പാക്ക് ചെയ്ത കുടിവെള്ളമായതിനാൽ പൊതുജനങ്ങൾക്ക് ദോഷം വരുത്താനുള്ള വലിയ സാധ്യതയുണ്ട്. ഗുണനിലവാരമില്ലാത്ത പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ ഉപയോഗം മരണത്തിലേക്ക് നയിച്ചേക്കാം. രണ്ട് കക്ഷികളുടെയും പാക്ക് ചെയ്ത കുടിവെള്ളം ഒരേ വ്യാപാര മുദ്രയിൽ വിൽക്കുന്നതിനാൽ, ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു', ഹൈകോടതി കൂട്ടിച്ചേർത്തു.

Keywords: Delhi-News, National, National-News, News, Drinking Water, High Court, Taza, Customer,   'Consuming inferior quality packaged drinking water could be fatal': Delhi High Court restrains man from selling water under 'Taza' brand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia