Movie Banned | വിവാദ രാഷ്ട്രീയ സിനിമയ്ക്ക് അനുമതി നിഷേധിച്ചു! കാരണമിതാണെന്ന് സംവിധായകൻ

 


മുംബൈ: (KVARTHA) 'പൊളിറ്റിക്കൽ വാർ' എന്ന തന്റെ ചിത്രത്തിന് സെൻസർ ബോർഡ് പ്രദര്‍ശാനുമതി നൽകാത്തതിൽ വിമർശനവുമായി ചലചിത്ര സംവിധായകനും നിർമാതാവുമായ മുകേഷ് മോദി. ഇതോടെ ചിത്രത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാകില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഇദ്ദേഹം കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ റിവൈസിംഗ് കമ്മിറ്റി ഡിസംബർ 22 ന് ചിത്രത്തിന്റെ അപേക്ഷ നിരസിച്ചതിനാൽ എല്ലാ ശ്രമങ്ങളും പാഴായതായി അദ്ദേഹം പറയുന്നു.
  
Movie Banned | വിവാദ രാഷ്ട്രീയ സിനിമയ്ക്ക് അനുമതി നിഷേധിച്ചു! കാരണമിതാണെന്ന് സംവിധായകൻ

‘2024 ഇലക്ഷൻ വാർ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. എന്നാൽ സെൻസർ ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ‘പൊളിറ്റിക്കൽ വാർ’ എന്നാക്കി മാറ്റിയെന്നും മുകേഷ് മോദി പറഞ്ഞു.
സിനിമയിലെ അഭിനേതാക്കളുടെ മുഖം ഇന്ത്യൻ രാഷ്ട്രീയക്കാരോട് സാമ്യമുള്ളത് കൊണ്ടാണ് സെൻസർ ബോർഡ് അനുമതി നൽകാത്തതെന്നും സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻസർ ബോർഡ് ഉദ്യോഗസ്ഥരുടെ പ്രതികരണം തൃപ്തികരമല്ലെന്നും സിനിമ പ്രവർത്തകരുടെ സമയവും പണവും പാഴാക്കുന്നതിനാൽ കഴിവുള്ളവരെ സെൻസർ ബോർഡിൽ നിയമിച്ച് സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സിനിമയുടെ ഉള്ളടക്കം മികച്ചതാണെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള സന്ദേശം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 16 ന് ചിത്രം വിദേശ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അതിന് ശേഷം ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുമെന്നും മുകേഷ് മോദി പറഞ്ഞു. ഹോളിവുഡിൽ ഇത്തരമൊരു ബോർഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് നിർത്തലാക്കണമെന്നും മുകേഷ് മോദി അഭിപ്രായപ്പെട്ടു. ഇൻഡി ഫിലിംസ് വേൾഡിന്റെ ബാനറിൽ നിർമിച്ച ചിത്രം മുംബൈ, വാരണാസി, ലക്നൗ, അമേരിക്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

Keywords: News, News-Malayalam-News, National, National-News, Mumbai, Hollywood, Political Film, Politics, Controversial Political Film 'Political War' Banned.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia