പരസ്യമായി പ്രണയസല്ലാപം നടത്തുന്നവര്‍ പോലീസ് പിടിയില്‍

 


പരസ്യമായി പ്രണയസല്ലാപം നടത്തുന്നവര്‍ പോലീസ് പിടിയില്‍
ഗാസിയാബാദ്: ഗാസിയാബാദ് പോലീസ് 'സദാചാര പോലീസ്' ചമഞ്ഞ് പരസ്യമായി പ്രണയസല്ലാപം നടത്തുന്നവരെ പിടികൂടുന്നതായി റിപോര്‍ട്ട്. പോലീസിന്റെ ഈ നടപടിയെത്തുടര്‍ന്ന് വെട്ടിലായിരിക്കുന്നത് നവദമ്പതികളാണ്. വിവാഹിതരല്ലെന്ന മുന്‍ വിധിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളേയും പോലീസ് പിടികൂടുന്നത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിന് ശേഷം നിജസ്ഥിതി മനസിലാക്കുന്ന പോലീസ് ഇളിഭ്യരായി ദമ്പതികളെ വിട്ടയക്കുകയും ചെയ്യുന്നു.
എന്നാല്‍ പിടിയിലാകുന്ന കൗമാര പ്രണയജോഡികള്‍ക്കാകട്ടെ 'സിറ്റ്അപ്പ്', കസേരയില്ലാതെ കസേരയിലിരുത്തല്‍ എന്നീ ചെറിയ ശിക്ഷകള്‍ നല്‍കിയാണ് പോലീസ് വിട്ടയക്കുന്നത്. 'ഓപ്പറേഷന്‍ മഞ്ജു' എന്ന് പേരിട്ടിരിക്കുന്ന കര്‍മ്മ പദ്ധതി ജനങ്ങളില്‍ സമൂഹീകബോധം വളര്‍ത്തുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍.
English Summary
Ghaziabad: Humiliating lovers in public, policemen in Ghaziabad have started a moral policing act to discourage couples from sitting in public places. Policemen have resumed the drive called 'Operation Majnu' to crack down on couples, which they claim will curb sexual harassment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia