ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്ന ഗൃഹനാഥനെ കണ്ടെത്താനായില്ല
Jun 16, 2012, 15:11 IST
പുത്തൂര്‍(ദക്ഷിണ കര്‍ണാടക): അധ്യാപികയായ ഭാര്യയെയും മൂന്നുമക്കളെയും വെട്ടിക്കൊന്ന് കടന്നുകളഞ്ഞ ഗൃഹനാഥനെ ഇനിയും കണ്ടെത്താനായില്ല.
പുത്തൂര്‍ താലൂക്കില്‍ കാക്കൂറിലെ അധ്യാപിക സന്ധ്യ. വി ഭട്ട്(45), മക്കളായ വേദ്യ(18), ഹരിഗോവിന്ദ ശര്‍മ്മ(15), വിനുത(12) എന്നിവരെയാണ് കുട്ടികളുടെ അച്ഛനായ വെങ്കിട്ടരമണഭട്ട് കൊലപ്പെടുത്തിയത്. മൂന്ന് പ്രത്യേക പോലീസ് സംഘമാണ് പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും ബാംഗ്ലൂരിലും തിരച്ചില്‍ തുടരുന്നുണ്ട്. പുത്തൂര്‍ എ.എസ്.പിയാണ് അന്വേഷണസംഘത്തിന്റെ തലവന്‍. അതിനിടെ പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ കൊല നടന്ന വീട്ടിന് സമീപത്തുനിന്ന് കണ്ടെടുത്തു. അതേ സമയം പ്രതിയെ മംഗലാപുരം വിമാനത്താവളത്തില്‍ കണ്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പോലീസ് വിമാനത്താവളത്തില്‍ പരിശോധന നടത്തി.
കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ വെങ്കിട്ടരമണഭട്ടുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഒരു സ്ത്രീയെ അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഭട്ടുമായി യാതൊരുവിധ ബന്ധങ്ങളൊന്നുമില്ലെന്നും വിമല എന്ന സ്ത്രീ പോലീസില്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ശേഷം വിമലയെ വിട്ടയച്ചു. ആവശ്യപ്പെടുമ്പോള്‍ അന്വേഷണം സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന ഉറപ്പിന്‍മേലാണ് വിമലയെ വിട്ടയച്ചത്.
അതിനിടെ വെങ്കിട്ടരമണ ഭട്ട് ഗുരുത്വാകര്‍ഷണ ബലം അടിസ്ഥാനമാക്കി ഒരു വൈദ്യൂതി ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം കണ്ടുപിടിച്ചതായും ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ തന്റെ യന്ത്രത്തിനാകുമെന്നും അവകാശപ്പെട്ട് ഇയാള്‍ മംഗലാപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയതായും മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. 80, 000 രൂപ മുടക്ക് മുതലുള്ള ഈ യന്ത്രം ഇതിന് മുമ്പാരും കണ്ടുപിടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്.
ഒരത്യപൂര്‍വ്വ സ്വഭാവത്തിനുടമയാണ് വെങ്കിട്ടരമണഭട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജ്യോതി ശാസ്ത്രത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന ഇയാള്‍ക്ക് ഗ്രാമവാസികളുമായി ഉറ്റബന്ധമുണ്ടായിരുന്നു. പുത്തൂരിലെ അറിയപ്പെടുന്ന ഭുവുടമയായിരുന്ന കുന്തയഭട്ടിന്റെ മകനാണ് വെങ്കിട്ടരമണ ഭട്ട്. തന്റെ കമ്പ്യൂട്ടര്‍ ജോലികളിലെ സഹായിയായിരുന്നു പോലീസ് ചോദ്യംചെയ്യലിന് വിധേയമാക്കിയ വിമല.

Keywords: Karnataka, National, Murder case, Accused, Escaped
Also read
ഗൃഹനാഥന് ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തി കടന്നു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.