രാജിവെക്കില്ല: ആന്റണി

 


ന്യൂഡല്‍ഹി: വിവാദ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ രാജിവെക്കില്ലെന്ന് പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി. ഇടപാടില്‍ ആന്റണിയും കുറ്റക്കാരനാണെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കാന്‍ ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.

രാജിവെക്കില്ല: ആന്റണികരാര്‍ ഒപ്പുവെച്ചത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. തന്നെ വിശ്വാസമില്ലെങ്കില്‍ സി.ബി.ഐയെയോ നീതിപീഠത്തെയോ വിശ്വസിക്കണം. എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ വിശദീകരിക്കുമെന്നും ആന്റണി പറഞ്ഞു. കേസില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറില്‍ അഭിപ്രായഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി ഭിന്നതയില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധിച്ചാല്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും ആന്റണി പറഞ്ഞു.

Keywords:  New Delhi, Helicopter, A.K Antony, Minister, BJP, Press meet, Case, Accused, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia