കൊറോണ വൈറസ് ഒരു അണു ജീവിയാണ്, അതിനാല്‍ നമ്മളെപ്പോലെ തന്നെ അതിനും ജീവിക്കാന്‍ അവകാശമുണ്ട്: ബിജെപി നേതാവ്
May 14, 2021, 11:26 IST
ഡെറാഡൂണ്‍: (www.kvartha.com 14.05.2021) മനുഷ്യരെ പോലെ കൊറോണ വൈറസിനും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്. കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.
'താത്വചിന്താപരമായി കാണുമ്പോള്‍ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാല്‍, മനുഷ്യര്‍ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത്' -ത്രിവേന്ദ്ര സിങ് റാവത്ത് ഒരു ചാനലിനോട് പറഞ്ഞു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ റാവത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളാണ് നിറയുന്നത്. വൈറസിന് കേന്ദ്രം പണിയുന്ന സെന്‍ട്രല്‍ വിസ്റ്റയില്‍ സ്ഥലം നല്‍കണമെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പരിഹാസരൂപേണ പറഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.