Covid-19 Meet | കോവിഡ്: ബിഎഫ് 7 വകഭേദം രാജ്യത്ത് 4 പേര്‍ക്ക് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം വിളിച്ചു; സ്ഥിതിഗതികളും അനുബന്ധ വശങ്ങളും അവലോകനം ചെയ്യും
Dec 22, 2022, 10:59 IST
ന്യൂഡെല്‍ഹി: (www.kvartha.com) ചെറിയൊരു കാലയളവിന് ശേഷം കോവിഡ് എന്ന മാഹാമാരി വീണ്ടും പിടിമുറുക്കുമ്പോള്‍, രോഗബാധയ്‌ക്കെതിരെ
സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയില്‍ വ്യാപിക്കുന്ന കോവിഡിന്റെ ബിഎഫ് 7 വകഭേദം ഇന്‍ഡ്യയില്‍ നാല് പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയില്‍ വ്യാപിക്കുന്ന കോവിഡിന്റെ ബിഎഫ് 7 വകഭേദം ഇന്‍ഡ്യയില്‍ നാല് പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന യോഗത്തില്‍, നടപടിക്രമങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അനുബന്ധ വശങ്ങളും അവലോകനം ചെയ്യും. ജൂലൈ നവംബര്‍ കാലയളവില്‍ ഗുജറാതിലും ഒഡീഷയിലും 2 വീതം ബിഎഫ് 7 കേസുകളാണ് റിപോര്‍ട് ചെയ്തത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചുചേര്‍ത്ത കോവിഡ് കര്‍മസമിതി യോഗത്തില്‍, ആള്‍കൂട്ടത്തിലും പൊതുഇടങ്ങളിലും മാസ്‌ക് ധരിക്കണമെന്നും സുരക്ഷിത അകലം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കോവിഡ് ബാധിതര്‍ക്ക് നല്‍കുന്ന മരുന്നുകളുടെ കരുതല്‍ ശേഖരം ഫാര്‍മസ്യൂടികല്‍ വകുപ്പ് ഉറപ്പാക്കണമെന്നും പോസിറ്റീവ് സാംപിളുകള്‍ എല്ലാ ദിവസവും ജനിതക ശ്രേണീകരണത്തിന് കൈമാറണമെന്നും നിര്‍ദേശിച്ചു.
വിദേശ രാജ്യങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരില്‍ ചിലരുടെ വീതം സാംപിള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചിരുന്നു. തത്കാലം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും. കോവിഡ് കര്‍മസമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരും.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണവും റിപോര്‍ട് ചെയ്തു. 3,408 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണം 5,30,677 ആയി.
Keywords: News,National,India,New Delhi,COVID-19,Trending,Top-Headlines,PM,Narendra Modi,Health,Health & Fitness,Travel,Airport, Coronavirus outbreak: PM Modi to chair meet to review Covid-19 situation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.