'ആദ്യം പ്രശ്‌നങ്ങള്‍ തീര്‍ക്കൂ, എന്നിട്ട് വരാം' : ചൈനയിലേക്ക് ക്ഷണിച്ച വിദേശകാര്യ മന്ത്രി വാങ് യിക്കും സംഘത്തിനും അജിത് ഡോവലിന്റെ മറുപടി

 


ന്യൂഡെല്‍ഹി: (www.kvartha.com 25.03.2022) ഇന്‍ഡ്യ- ചൈന അതിര്‍ത്തി സംഘര്‍ഷം എത്രയും വേഗം തീര്‍ക്കണമെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്‍ഡ്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും സംഘവും ഡോവലിനെ ചൈനയിലേക്കു ക്ഷണിപ്പോഴാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

'ആദ്യം പ്രശ്‌നങ്ങള്‍ തീര്‍ക്കൂ, എന്നിട്ട് വരാം' : ചൈനയിലേക്ക് ക്ഷണിച്ച വിദേശകാര്യ മന്ത്രി വാങ് യിക്കും സംഘത്തിനും അജിത് ഡോവലിന്റെ മറുപടി

'ഇന്‍ഡ്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താനും അതിര്‍ത്തിയില്‍നിന്നു പൂര്‍ണമായ സൈനിക പിന്‍മാറ്റം വേണമെന്നും ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ ഇതു വളരെ പ്രധാനമാണെന്നും ഡോവല്‍ അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധം സ്വാഭാവികമായി മുന്നോട്ടുപോകാന്‍ 'തടസങ്ങള്‍' ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികള്‍ രണ്ടു രാജ്യങ്ങളുടെ തുല്യതയും സുരക്ഷയും ലംഘിക്കുന്നതാകരുതെന്നും ഡോവല്‍ വ്യക്തമാക്കി.

ചൈന സന്ദര്‍ശിക്കാനുള്ള ക്ഷണത്തോടു ക്രിയാത്മകമായി പ്രതികരിച്ച ഡോവല്‍, എത്രയും പെട്ടെന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അതിനുശേഷം വരാമെന്നും അറിയിച്ചു. രണ്ടുവര്‍ഷം മുന്‍പു ലഡാകില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ ശേഷം ആദ്യമായാണു ചൈനീസ് വിദേശകാര്യ മന്ത്രി ഇന്‍ഡ്യ സന്ദര്‍ശിക്കുന്നത്. നിലവിലെ സാഹചര്യം തുടരുന്നത് രണ്ടു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള കാര്യമല്ലെന്നും വാങ് യിയോടു ഡോവല്‍ പറഞ്ഞു.

ശാന്തിയും സമാധാനവും പുനസ്ഥാപിച്ചു ഇരു രാജ്യങ്ങളും ബന്ധത്തില്‍ പരസ്പര വിശ്വാസം വളര്‍ത്തണം. ഇതിനായി സൈനികനയതന്ത്ര തലങ്ങളില്‍ ചര്‍ചകള്‍ നടത്തണമെന്നും ഡോവല്‍ അഭിപ്രായപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ പൂര്‍ണമായ സൈനിക പിന്‍മാറ്റം വേണമെന്നു വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ആവശ്യപ്പെട്ടു. ഇന്‍ഡ്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.

Keywords: 'Could Visit After Issues Resolve': NSA Ajit Doval To China's Invite, New Delhi, News, Politics, Visit, China, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia