Congress President | ആരാവും കോണ്‍ഗ്രസ് അധ്യക്ഷന്‍? വോടെണ്ണല്‍ എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുന്നു; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; 20 ഭാഷകളില്‍ നന്ദി അറിയിച്ച് ശശി തരൂര്‍
Oct 19, 2022, 11:48 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോടെണ്ണല്‍ എഐസിസി ആസ്ഥാനത്ത് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് നാല് മണിയോടെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. എഐസിസി ആസ്ഥാനത്ത് രാവിലെ 10ന് ആരംഭിക്കേണ്ടിയിരുന്ന വോടെണ്ണല്‍ 10.20ഓടെയാണ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള 68 പോളിംഗ് ബൂതുകളില്‍ നിന്ന് സീല്‍ ചെയ്ത എല്ലാ ബാലറ്റ് പെട്ടികളും ചൊവ്വാഴ്ച വൈകുന്നേരത്തോടെ പാര്‍ടി ഓഫീസിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്നു.
അഞ്ച് ടേബിളുകളിലായി 9497 വോടുകളാണ് എണ്ണുക. തരൂര്‍ വിഭാഗം കള്ളവോട് പരാതി നല്‍കിയതിനെ തുടര്‍ന്ന് യുപിയിലെ വോടുകള്‍ പ്രത്യേകമായി എണ്ണും. കാര്‍ത്തി ചിദംബരം, അതുല്‍ ചതുര്‍വേദി, സുമേദ് ഗെയ്ക്വാള്‍ എന്നിവരാണ് ശശി തരൂരിന്റെ കൗണ്ടിംഗ് ഏജന്റുമാര്‍. പ്രമോദ് തിവാരി, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗൊഗോയ്, സയ്യിദ് നാസിര്‍ ഹുസൈന്‍, കുല്‍ജിത് സിങ് ബഗ്ര, ഗുര്‍ദീപ് സിങ് സപ്പാല്‍ എന്നിവരാണ് ഖാര്‍ഗെയുടെ കൗണ്ടിംഗ് ഏജന്റുമാര്‍. 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നെഹ്റു-ഗാന്ധി കുടുംബത്തില്‍ പെടാത്ത ഒരാള്‍ പാര്‍ടി അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.
അതേസമയം വോടെണ്ണല്‍ പുരോഗമിക്കവേ വോടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ശശി തരൂര്‍ എംപി 20 ഭാഷകളില്‍ ട്വീറ്റ് ചെയ്തു. 'ഈയൊരു ചരിത്രസംഭവത്തെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിണാമത്തില്‍ ഒരു നാഴികക്കല്ലായി മാറ്റുന്നതില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു - തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Keywords: #Congress President Election, Latest-News, National, New Delhi, Top-Headlines, Election, Politics, Political-News, Congress, Shashi Taroor, President Election, President, Result, Counting of votes for the new chief begins at AICC HQ.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.