'രാജ്യം അപകടത്തിലാണ്, എല്ലാത്തരത്തിലും'; രാഹുല്‍ അക്കമിട്ട് നിരത്തുമ്പോള്‍ കേന്ദ്രസര്‍കാര്‍ മാത്രമല്ല, ബിജെപിയും ഭയക്കുന്നു
Feb 3, 2022, 18:55 IST
ന്യൂഡെൽഹി: (www.kvartha.com 03.02.2022) രാജ്യം അപകടത്തിലാണ്, എല്ലാത്തരത്തിലും. ബുധനാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഇന്‍ഡ്യയുടെ പരിതാപകരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിനകത്ത് മാത്രമല്ല, ചുറ്റിലും അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നു. കഴിഞ്ഞ റിപബ്ലിക് ദിനാഘോഷത്തിന് ഒരു വിദേശ അതിഥിപോലും എത്താതിരുന്നത് കേന്ദ്രസര്‍കാറിന്റെ വിദേശനയത്തിലെ പരാജയമാണെന്ന് രാഹുല്‍ അടിവരയിടുന്നു.
പല സംസ്ഥാനങ്ങളിലും നിരവധി നീറുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ചൈനയും പാകിസ്താനും ചേര്‍ന്ന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്ന് രാഹുല്‍ അക്കമിട്ട് നിരത്തി പറയുന്നു. ഇന്‍ഡ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന നേപാളിന്ന് ചൈനയുടെ കുടക്കീഴിലാണ്. ശ്രീലങ്കയിലും ചൈന പിടിമുറുക്കുന്നു. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന് ആദ്യമേ പിന്തുണ പ്രഖ്യാപിച്ച് മേഖലയിലും ചൈന ആധിപത്യം നേടി. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചൈനയുമായി ചര്‍ച നടത്തുന്നതല്ലാതെ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പല മാധ്യമങ്ങളും റിപോർട് ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ മുഴുവന്‍ പണവും ചിലരുടെ പോകെറ്റിലേക്ക് മാത്രമായി പോകുന്നു എന്ന് രാഹുല്‍ വിളിച്ചുപറഞ്ഞു. രാജ്യത്തെ 55 ശതമാനം ആളുകളുടെ സ്വത്തിനേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പന്നരായ 100 പേര്‍ക്കുണ്ട്. 84 ശതമാനം ഇന്‍ഡ്യക്കാരുടെ വരുമാനം ചുരുങ്ങുകയാണ്, അതവരെ പട്ടിണിയിലേക്കു തള്ളിയിടുകയാണ്. യുപിഎ കാലത്ത് 23 കോടി ആളുകളെ പട്ടിണിയില്‍ നിന്നു മോചിപ്പിച്ചിരുന്നു. നിങ്ങള്‍ ഈ 23 കോടി ആളുകളെ തിരികെ ദാരിദ്ര്യത്തില്‍ എത്തിച്ചെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ആഞ്ഞടിച്ചത് കേന്ദ്രസര്‍കാരിനും ബിജെപിക്കും വലിയ തിരിച്ചടിയാണ്. ജുഡീഷ്യറിയേയും തെരഞ്ഞെടുപ്പ് കമീഷനെയും വരുതിയിലാക്കുന്ന കേന്ദ്രസര്‍കാര്‍ രാജ്യത്തെ മുമ്പെങ്ങുമില്ലാത്ത വിധം അപകടത്തിലാക്കിയിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. പ്രതിപക്ഷത്തെ നേതാക്കളുടെയും മറ്റ് പ്രമുഖരുടെയും ഫോണുകള്‍ ചോര്‍ത്താന്‍ പെഗാസിസ് ചാര സോഫ്റ്റ് വയര്‍ ഇന്‍ഡ്യ വാങ്ങിയെന്ന ന്യൂയോര്‍ക് ടൈംസ് റിപോര്‍ടും പുറത്തുവന്നതോടെ ബിജെപി ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. അതിന് പിന്നാലെയാണ് രാഹുലിന്റെ ശക്തമായ വിമര്‍ശനവും.

Keywords: News, New Delhi, National, Controversy, Rahul Gandhi, Kesari-BJP, Central Government, Country, Top-Headlines, State, Country is in danger - Rahul's speach is not only scared the central government but also the BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.