Vijay Fans | 'ലിയോ' പ്രദർശിപ്പിക്കുന്ന തിയേറ്ററിലെത്തി മാലയിട്ട് മോതിരം കൈമാറി വിജയ് ആരാധകരായ യുവാവും യുവതിയും; വേറിട്ട സംഭവം വധൂവരന്മാരുടെ വിവാഹത്തലേന്ന്

 


ചെന്നൈ: (KVARTHA) ദലപതി വിജയ് യുടെ ഏറ്റവും പുതിയ ചിത്രം ലിയോയുടെ റിലീസിന് മുന്‍പുള്ള വേറിട്ട ഒരു കാഴ്ചയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിയിരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ വധൂവരന്മാര്‍ വിവാഹത്തലേന്ന് ലിയോ പ്രദർശിപ്പിക്കുന്ന തിയേറ്ററിലെത്തി പരസ്പരം മാലയിട്ട് മോതിരം കൈമാറുന്നതിന്റെ വീഡിയോ ആണ് തരംഗമായി മാറിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ലിയോ റിലീസ് ദിവസം വിജയ് ആരാധകര്‍ വ്യത്യസ്തമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടീല്‍. വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തിയേറ്ററില്‍ ഉണ്ടായിരുന്നു.

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. വിജയ് ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് തിയേറ്ററുകളില്‍ ആരാധകരുടെ ആവേശക്കാഴ്ചകള്‍ സ്ഥിരമാണ്. ഡിജെ പാര്‍ടികളും കടൌടിലെ പാലഭിഷേകവുമൊക്കെയാണ് സ്ഥിരമായി നടക്കാറുള്ളത്.

അതേസമയം കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ ഉയര്‍ത്തി എത്തിയിരിക്കുന്ന ചിത്രമാണ് ലിയോ. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന്റെ വിജയത്തിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ ലിയോയ്ക്ക് പ്രീ റിലീസ് ഹൈപ് ഉയര്‍ത്തിയ ഘടകങ്ങള്‍ പലതായിരുന്നു.

Vijay Fans | 'ലിയോ' പ്രദർശിപ്പിക്കുന്ന തിയേറ്ററിലെത്തി മാലയിട്ട് മോതിരം കൈമാറി വിജയ് ആരാധകരായ യുവാവും യുവതിയും; വേറിട്ട സംഭവം വധൂവരന്മാരുടെ വിവാഹത്തലേന്ന്



Keywords: News, National, National-News, Fans, Thalapathy Vijay, Couple, Getting Married, Release, Cinema, Leo, Screening, Garlands, Rings, Couple exchanges garlands and rings inside theatre screening 'Leo'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia