അയല്‍ക്കാരുടെ കയ്യില്‍ നിന്ന് ചിട്ടിക്കായി പിരിച്ചെടുത്ത രണ്ടരക്കോടിയോളം രൂപയുമായി ദമ്പതികള്‍ മുങ്ങിയതായി പരാതി; 20 വര്‍ഷത്തോളമായി പരസ്പരം അറിയാവുന്ന യുവതിയെ സ്വന്തം സഹോദരിയായിട്ടാണ് കരുതിയിരുന്നതെന്ന് ഇരകളില്‍ ഒരാള്‍
Feb 7, 2022, 21:15 IST
ഹൈദരാബാദ്: (www.kvartha.com 07.02.2022) അയല്‍ക്കാരുടെ കയ്യില്‍ നിന്ന് ചിട്ടിക്കായി പിരിച്ചെടുത്ത രണ്ടരക്കോടിയോളം രൂപയുമായി ദമ്പതികള്‍ മുങ്ങിയതായി പരാതി. ഇരുപത് വര്‍ഷമായി സുറാറാം പ്രദേശത്ത് താമസിക്കുന്ന ദമ്പതികള്‍ക്കെതിരെ നൂറിലധികം പേരാണ് സിറ്റി പൊലീസില്‍ പരാതി നല്‍കിയത്.
ദമ്പതികളായ മദ്ദിരാല പത്മയും വിജയ് കുമാറും അയല്‍വാസികളായ നൂറിലധികം ആളുകളില്‍ നിന്ന് പിരിച്ചെടുത്ത പണവുമായി രക്ഷപെട്ടെന്ന് പൊലീസ് പറയുന്നു.
ദമ്പതികള്‍ പ്രദേശത്ത് പലചരക്ക് കട നടത്തിയിരുന്നു. അതിനോടൊപ്പം പ്രതിമാസ ചിട്ടി നിക്ഷേപങ്ങളും നടത്തിയിരുന്നു. കാലാകാലങ്ങളില്‍ പണം തിരികെ നല്‍കിയാണ് ഇവര്‍ ജനങ്ങളുടെ വിശ്വാസം നേടിയത്. കുറച്ച് ദിവസമായി ദമ്പതികള്‍ വരാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നി. പലരും ഇവരെ ഫോണില്‍ വിളിച്ചപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കി. വീണ്ടും വിളിച്ചപ്പോള്‍ അവരുടെ മൊബൈല്‍ സ്വിച് ഓഫ് ആയിരുന്നു.
ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിച്ചവരും മകളുടെ വിവാഹത്തിനായി ചിട്ടിയില്‍ നിക്ഷേപിച്ചവരും അടക്കം നിരവധിപേര്‍ കബളിക്കപ്പെട്ടു. ഇരുപത് വര്‍ഷത്തോളമായി പരസ്പരം അറിയാവുന്ന പത്മയെ സ്വന്തം സഹോദരിയായിട്ടാണ് കരുതിയിരുന്നതെന്ന് ഇരകളില്‍ ഒരാള്‍ പറഞ്ഞു.
ദമ്പതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. രാജ്യത്തെ പല ഇടത്തരം കുടുംബങ്ങളും അവരുടെ പണം ചിട്ടി ഫന്‍ഡ് സ്‌കീമുകളില്‍ ദിവസേനയോ, പ്രതിമാസമോ നിക്ഷേപിക്കുന്നുണ്ട്. പലപ്പോഴും നിക്ഷേപകര്‍ തട്ടിപ്പിന് ഇരയാവുകയാണ് പതിവെന്നും പൊലീസ് പറയുന്നു.
Keywords: Couple flees after duping neighbours of Rs 2.5 crore, Hyderabad, News, Local News, Police, Complaint, Probe, National, Cheating.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.