Obituary | പ്രണയിച്ച് 6 മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം റെയില്‍ പാളത്തിൽ; മണിക്കൂറുകൾക്ക് ശേഷം ഭര്‍ത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

 


അനന്തപൂർ: (www.kvartha.com) ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ തിരുപ്പതിയിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. അനന്ത്പുർ ചിന്നപൊലമാഡ സ്വദേശി മഞ്ജുനാഥ് (26), ഭാര്യ രമാദേവി(24) എന്നിവരാണ് മരിച്ചത്.
   
Obituary | പ്രണയിച്ച് 6 മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം റെയില്‍ പാളത്തിൽ; മണിക്കൂറുകൾക്ക് ശേഷം ഭര്‍ത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി


തിങ്കളാഴ്ച വൈകീട്ടാണ് തെല്ലാവരിപ്പള്ളിയിലെ റെയിൽ പാളത്തിൽ രമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീധന പീഡനം കാരണമാണ് രാമാദേവി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു.

ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ മഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിന് പിന്നാലെ ഓടുന്ന ട്രെയിനിന് മുൻപിൽ ചാടി മഞ്ജുനാഥും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആറുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹശേഷം സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചുവരിയാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവാവിന്റെ കുടുംബവും പരാതി നൽകിയതായും, അന്വേഷണം ആരംഭിച്ചതായും റെയിൽവേ പൊലീസ് അറിയിച്ചു.

Keywords: Andhra Pradesh, woman, husband, jumped, body, relatives, railway police, death, news, Couples found dead on railway track



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia