ചിരി പൊതുജനങ്ങള്‍ക്ക് ശല്യമെന്ന്‌ കോടതി

 


ചിരി പൊതുജനങ്ങള്‍ക്ക് ശല്യമെന്ന്‌ കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചിരി ക്ലബിന്റെ ചിരി പൊതുജനങ്ങള്‍ക്ക് ശല്യമാണെന്ന്‌ കോടതി. പിരിമുറുക്കം കുറച്ച് സുഖജീവിതം ലക്ഷ്യം വച്ച് ചിരിക്കുന്നവര്‍ പൊതുജനങ്ങളുടെ ഉറക്കം കളഞ്ഞ് മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന 78 കാരന്‍ വിനായക് ശിര്‍സതാണ് ചിരി ക്ലബിനെതിരെ പൊതുതാത്പര്യഹര്‍ജി നല്‍കിയത്. പത്തുപതിനഞ്ച് പേരടങ്ങുന്ന സംഘം രാവിലെ ഏഴു മണിമുതല്‍ ആരംഭിക്കുന്ന ചിരി വ്യായാമം പൊതുശല്യമാണെന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറഞ്ഞു. പരാതി മുഖവിലക്കെടുത്ത കോടതി മറ്റൊരാളുടെ വീടിനു പുറത്ത് കൂട്ടം കൂടി ബഹളം വയ്ക്കുന്നത് ശരിയല്ലെന്നു നിരീക്ഷിച്ചു. ചിരിക്ലബ്ബ് അടച്ച് പൂട്ടിക്കാന്‍ കോടതി പോലീസിന്‌ നിര്‍ദ്ദേശവും നല്‍കി.

English Summery
Court against laughing club
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia