പ്രത്യേക ഇളവ്: കുടുംബ കോടതിയില്‍ എത്താതെ തന്നെ പ്രവാസി ദമ്പതികള്‍ക്ക് വിവാഹമോചനം, സംഭവം ഇങ്ങനെ

 



മുംബൈ: (www.kvartha.com 09.03.2021) വിദേശത്ത് വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ക്ക് കുടുംബ കോടതിയില്‍ എത്താതെ തന്നെ പതിവ് നടപടികളില്‍ നിന്ന് ഇളവു നല്‍കി വിവാഹ മോചനം അനുവദിച്ച് ബാന്ദ്ര കുടുംബകോടതി.

വിവാഹ മോചന ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കുന്നതിനു മുന്‍പ് 6 മാസം ഇടവേള വേണമെന്ന വ്യവസ്ഥയും കോടതി ഒഴിവാക്കി. കോവിഡ് സാഹചര്യങ്ങളും രണ്ടര വര്‍ഷത്തിലേറെയായി അകന്നു താമസിക്കുകയാണെന്നതും കണക്കിലെടുത്താണ് ഇളവു നല്‍കിയത്.

കഴിഞ്ഞ ഡിസംബറില്‍ അഭിഭാഷകന്‍ മുഖേനയാണ് ദമ്പതികള്‍ വിവാഹ മോചന അപേക്ഷ നല്‍കിയത്. കഴിഞ്ഞ മാസം ദമ്പതികള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കൗണ്‍സലിങ്ങിന് വിധേയരായി. പിന്നീട് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തന്നെ കോടതിയില്‍ ഹാജരായി ഇരുവരും അന്തിമതീരുമാനം അറിയിച്ചു. 

പ്രത്യേക ഇളവ്: കുടുംബ കോടതിയില്‍ എത്താതെ തന്നെ പ്രവാസി ദമ്പതികള്‍ക്ക് വിവാഹമോചനം, സംഭവം ഇങ്ങനെ


2002ല്‍ പ്രത്യേക വിവാഹ നിയമപ്രകാരം മുംബൈയില്‍ വച്ച് വിവാഹിതരായ ദമ്പതികളില്‍ ഭര്‍ത്താവ് ബാലിയിലും ഭാര്യ ദുബൈയിലുമാണ് ഉള്ളത്. അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം 3 വര്‍ഷം മുന്‍പാണ് വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണ്‍ കാലത്താണ് ബന്ധം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നാട്ടിലെത്താനും പ്രയാസമായി. വിവാഹമോചനത്തിനുള്ള ഭര്‍ത്താവിന്റെ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ബാലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തീരുമാനം അനുകൂലമായി.

Keywords: News, National, India, Mumbai, Divorce, Couples, COVID-19, Family, Court, Court has granted divorce to a couple by conducting the proceedings through video conferencing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia