'21 ലക്ഷം രൂപ വായ്പ എടുത്ത് തിരിച്ചടച്ചില്ല'; ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ അമ്മ സുനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

 


മുംബൈ: (www.kvartha.com 16.03.2022) 21 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ അമ്മയ്ക്കെതിരെ മുംബൈയിലെ കോടതി ചൊവ്വാഴ്ച ജാമ്യമില്ലാ വാറന്റ്  പുറപ്പെടുവിച്ചു. 

വായ്പ തിരിച്ചടവ് സംബന്ധിച്ച് ഒരു വ്യവസായി നല്‍കിയ വഞ്ചനാ കേസില്‍ ശില്‍പയ്ക്കും അമ്മ സുനന്ദയ്ക്കും സഹോദരി ഷമിതയ്ക്കും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (അന്ധേരി കോടതി) ആര്‍ ആര്‍ ഖാന്‍ ഈ ആഴ്ച ആദ്യം സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ സമന്‍സ് ചോദ്യം ചെയ്ത് സെഷന്‍സ് കോടതിയില്‍ ശില്‍പ ഷെട്ടിയുടെ കുടുംബം രംഗത്തെത്തി. തിങ്കളാഴ്ച, സെഷന്‍സ് ജഡ്ജി എ സെഡ് ഖാന്‍ ശില്‍പയ്ക്കും ഷമിതയ്ക്കും എതിരായ മജിസ്ട്രേറ്റിന്റെ ഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും അവരുടെ അമ്മ സുനന്ദയ്ക്ക് ഇളവ് നല്‍കിയിരുന്നില്ല. 

'21 ലക്ഷം രൂപ വായ്പ എടുത്ത് തിരിച്ചടച്ചില്ല'; ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ അമ്മ സുനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി


അന്തരിച്ച സുരേന്ദ്ര ഷെട്ടിയ്ക്കും സുനന്ദയ്ക്കും അവരുടെ പെണ്‍മക്കള്‍ക്കും തന്റെ സ്ഥാപനത്തില്‍ നിന്നും വായ്പ എടുത്തതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. അതേസമയം വായ്പയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കയുണ്ടെന്ന് കാണിക്കുന്ന രേഖകളൊന്നും തന്നെ കുടുംബം ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

ചൊവ്വാഴ്ച, കോടതിയില്‍ ഹാജരാകാതിരുന്ന സുനന്ദ ഷെട്ടിക്ക് ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കാന്‍ മജിസ്ട്രേറ്റ് വിസമ്മതിക്കുകയും അവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്  പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് പരാതിക്കാരനായ പര്‍ഹദ് അമ്രയെ പ്രതിനിധീകരിക്കുന്ന വൈ ആന്‍ഡ് എ ലീഗിലെ അഭിഭാഷകന്‍ സൈന്‍ ശ്‌റോഫ് പറഞ്ഞു. 2015ല്‍ സുരേന്ദ്ര ഷെട്ടി തന്നില്‍ നിന്ന് പണം കടം വാങ്ങിയെന്നും അത് 2017 ജനുവരിയോടെ തിരിച്ചടയ്‌ക്കേണ്ടിയിരുന്നെങ്കിലും തിരിച്ചടച്ചില്ലെന്നും അമ്ര ആരോപിച്ചു.

Keywords: Court issues bailable warrant against Shilpa Shetty's mother Sunanda in Rs 21 lakh loan repayment case, Mumbai, News, Bollywood, Actress, Cheating, Complaint, Business Man, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia