ഗഡ്കരിയുടെ കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം: സിഐഡി റിപോര്‍ട്ട് കോടതി തള്ളി

 



നാഗ്പൂര്‍: ബിജെപി മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഏഴ് വയസുകാരി യോഗിത താക്കറേയുടെ മരണവുമായി ബന്ധപ്പെട്ട് സിഐഡി സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് നാഗ്പൂര്‍ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് സിഐഡിയുടെ അന്വേഷണ റിപോര്‍ട്ട് കോടതി തള്ളുന്നത്. 2011ലാണ് സിഐഡി ആദ്യ റിപോര്‍ട്ട് സമര്‍പ്പിച്ചത്. പെണ്‍കുട്ടി അപകടത്തില്‍ മരിച്ചതാണെന്നാണ് രണ്ട് അന്വേഷണ റിപോര്‍ട്ടിലും സിഐഡി സംഘം സമര്‍ത്ഥിക്കുന്നത്.

2009ലാണ് നിതിന്‍ ഗഡ്കരിയുടെ വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യോഗിതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ദേഹത്ത് മുറിവും ചതവുമേറ്റ പാടുകളുണ്ടായിരുന്നു.

ഗഡ്കരിയുടെ കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം: സിഐഡി റിപോര്‍ട്ട് കോടതി തള്ളിയോഗിതയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ കാറ് തട്ടിയപ്പോള്‍ സംഭവിച്ചതാകാമെന്നും വ്യക്തമാക്കുന്ന ഡോക്ടറുടെ റിപോര്‍ട്ടുമാണ് അന്വേഷണ റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

എന്നാല്‍ യോഗിതയുടെ അമ്മ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കോടതിയില്‍ ആരോപിച്ചു. വീട്ടുജോലിക്കാരിയായ യുവതി ജോലിചെയ്യുന്നതിനിടയില്‍ ഗഡ്കരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുട്ടിയെ നോക്കാന്‍ ഏല്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയെ മരിച്ചനിലയിലാണ് കണ്ടെത്തിയത്.

യോഗിത ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. 2010 മേയിലാണ് അന്വേഷണം സിഐഡിയെ ഏല്പിച്ചത്. പുതിയ അന്വേഷണ റിപോര്‍ട്ടും തള്ളിയ സാഹചര്യത്തില്‍ പുതിയ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് ഗഡ്കരി വ്യക്തമാക്കി.

SUMMERY: Nagpur: A Nagpur court has rejected a second attempt by Maharashtra's Crime Investigation Department or CID to close the Yogita Thakre case. Seven-year-old Yogita Thakre was found dead with bruises all over her body in a car allegedly owned by former BJP president Nitin Gadkari and parked near his home in 2009.

Keywords: National news, Nagpur, Rejected, Second attempt, Maharashtra, Crime Investigation Department, CID, Close, Yogita Thakre case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia