ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മുഖ്യന്‍ രാജ് താക്കറേയ്ക്കെതിരെ ഡല്‍ഹി കോടതി നോട്ടീസയച്ചു. വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസ്. സെപ്റ്റംബര്‍ 28ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മനീഷ് യദുവന്‍ഷിയാണ് നോട്ടീസ് അയച്ചത്.
അഡ്വക്കേറ്റ് മുറാദ് അലിയുടെ പരാതിയെത്തുടര്‍ന്നാണ് രാജ് താക്കറേയോട് വിശദീകരണമാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചത്. മറ്റ് രണ്ട് കേസുകള്‍ കൂടി രാജ് താക്കറേയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
2008ല്‍ മുംബൈയില്‍ റെയില്‍ വേയുടെ എന്‍ട്രന്‍സ് പരീക്ഷയെഴുതാനെത്തിയ വടക്കേ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം നടത്തിയതാണ് ഒരു കേസ്. ബീഹാറിലെ ബേട്ടിയ കോടതിയില്‍ പരിഗണിച്ചിരുന്ന കേസാണ് ഇത്. ബീഹാറിലെ ഹിന്ദുമതവിശ്വാസികളുടെ ഉല്‍സവമായ ചാത്ത് പൂജയെ അവഹേളിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിലാണ് രണ്ടാമത്തെ കേസ്. ഈ മൂന്ന് കേസുകളടക്കം ഏഴ് കേസുകളാണ് രാജ് താക്കറേയ്ക്കെതിരെ ഡല്‍ഹി കോടതിയിലുള്ളത്. രാജ് താക്കറേയുടെ ആവശ്യപ്രകാരം എല്ലാ കേസുകളും ഒരു കോടതിയിലേയ്ക്ക് മാറ്റുകയായിരുന്നു.

SUMMERY: New Delhi: A Delhi court on Thursday issued summons against Maharashtra Navnirman Sena chief Raj Thackeray for his alleged hate speeches against north Indians and instigating violence against them on various occasions.
Key Words: National, Raj Thackeray, Court, Summons, Hate Speech, Complaint, North Indians, Maharashtra Navnirman Sena, Violence,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.