സന്യാസിമാരെ ആള്‍ക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കൊവിഡ് പോസിറ്റീവ്; 30 സഹതടവുകാര്‍ക്ക് പരിശോധന
May 2, 2020, 13:58 IST
മുംബൈ: (www.kvartha.com 02.05.2020) മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ ആള്‍ക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുകയായിരുന്ന 55 വയസ്സുകാരനാണ് കൊവിഡ് 19 സ്ഥീരികരിച്ചത്. ഇതോടെ പ്രതിയുടെ കൂടെ ലോക്കപ്പില്‍ കഴിഞ്ഞ 30 പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിനാസ്പദമായ സംഭവം ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയില്‍ കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് നടന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സന്യാസിമാര്‍ക്കെതിരെയാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. മോഷ്ടാക്കളെന്ന് കരുതിയാണ് ആള്‍ക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് പിന്നില്‍ വര്‍ഗ്ഗീയത ഇല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Keywords: News, National, India, Mumbai, Case, Police, Accused, COVID19, Covid-19 confirmed accused of Palghar lynching case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.