കൊവിഡ് 19; മുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്‌സിന്റെ നില ഗുരുതരം

 


മുംബൈ: (www.kvartha.com 06.04.2020) മുബൈയിലെ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്‌സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ വോക്കാഡെ ആശുപത്രിയിലെ 40 പേര്‍ മലയാളി നഴ്‌സുമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് വ്യാപനം ഉണ്ടായതോടെ ആശുപത്രി അടച്ചുപൂട്ടി.

സൗത്ത് മുംബൈയിലെ ആശുപത്രിയിലെ 150ലധികം നഴ്‌സുമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. നേരത്തെ മൂന്നു രോഗികള്‍ ഇവിടെ ചികിത്സയ്ക്കിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

കൊവിഡ് 19; മുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്‌സിന്റെ നില ഗുരുതരം

Keywords:  Mumbai, News, National, Nurse, Treatment, hospital, COVID19, Critical, Malayali, Health department, Covid 19: Malayali nurse in critical condition at Mumbai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia