കുട്ടികള്‍ ക്ലാസുകളില്‍ നേരിട്ട് പങ്കെടുക്കാമോ?; രക്ഷിതാക്കൾക്ക് പുതിയ അറിയിപ്പുമായി കേന്ദ്ര സർകാർ

 


ന്യൂഡെല്‍ഹി: (www.kvartha.com 03.02.2022) സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ അനുമതി നല്‍കി. മാതാപിതാക്കളുടെ സമ്മതം വേണമെന്ന പഴയ മാര്‍ഗനിര്‍ദേശം പരിഷ്‌ക്കരിച്ചാണ് പുതിയ തീരുമാനത്തിലെത്തിയത്. കോവിഡിന്റെ മൂന്നാം തരംഗത്തിനിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
 
കുട്ടികള്‍ ക്ലാസുകളില്‍ നേരിട്ട് പങ്കെടുക്കാമോ?; രക്ഷിതാക്കൾക്ക് പുതിയ അറിയിപ്പുമായി കേന്ദ്ര സർകാർ
  

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് സ്‌കൂളുകളിലേക്ക് ക്ലാസുകള്‍ മാറ്റുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കാണ് സര്‍കാര്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികളുടെ കാര്യത്തില്‍ പ്രത്യേകം ഇടപെടലുകളുണ്ടാകും. ഓരോ വിദ്യാർഥിയും സിലബസിലുള്ള പുസ്തകങ്ങള്‍ക്കപ്പുറമുള്ള പുസ്തകങ്ങള്‍ വായിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാര പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയ്ക്കാണ് സര്‍കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിന് നിലവിലുള്ള സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളില്‍ (SoPs) പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചേര്‍ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഫിസികല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സമ്മതം സ്‌കൂളുകള്‍ വാങ്ങേണ്ടതുണ്ടോ എന്ന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് പുതിയ പരിഷ്‌കരണം വ്യക്തമാക്കുന്നു.

സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ നിര്‍ദിഷ്ട എസ്ഒപികളുടെ കരട് തയ്യാറാക്കാനും എല്ലാവരില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ പരിഗണിക്കാനും ഈ നീക്കം സംസ്ഥാന സര്‍കാരുകളെ സഹായിക്കുമെന്ന് ഡെല്‍ഹിയിലെ 400-ലധികം സ്‌കൂളുകളുടെ അംബ്രലാ ബോഡിയായ (DDMA) അണ്‍ എയ്ഡഡ് പ്രൈവറ്റ് അംഗീകൃത സ്‌കൂളുകളുടെ ആക്ഷന്‍ കമിറ്റി സെക്രടറി ഭരത് അറോറ പറഞ്ഞു. പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കൂടുതല്‍ കാലതാമസമില്ലാതെ ക്ലാസുകളും കളിസ്ഥലങ്ങളും വീണ്ടും തുറക്കണമെന്നും എല്ലാവരും തിരിച്ചറിയേണ്ട സമയമാണിത്. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് സ്‌കൂളുകളോടും അധ്യാപകരോടും രക്ഷിതാക്കളോടും ആവശ്യപ്പെടാന്‍ ഞങ്ങള്‍ ഡിഡിഎംഎയോടും അതിലെ അംഗങ്ങളോടും അഭ്യർഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർഥികള്‍ക്കായി ഉടന്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ അടുത്തിടെ ഡെല്‍ഹി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. മറ്റെല്ലാ സ്ഥാപനങ്ങളും പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് ന്യായീകരിക്കാനാവില്ലെന്ന് കത്തില്‍ ഊന്നിപ്പറഞ്ഞു.

ഫിസികല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ വിദ്യാർഥികളുടെ സുഗമമായ പഠനത്തിന് ഊന്നല്‍ നല്‍കി, സ്‌കൂള്‍-റെഡിനെസ്, ബ്രിഡ്ജ് കോഴ്‌സുകള്‍ തയ്യാറാക്കി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. സ്‌കൂളുകള്‍ വീണ്ടും തുറന്നാല്‍, ഗ്രേഡുമായി ബന്ധപ്പെട്ട സിലബസ് ബ്രിഡ്ജ് കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഏറ്റെടുക്കാവൂ, അതിനാല്‍ വിദ്യാർഥികള്‍ക്ക് മാറിയ സ്‌കൂള്‍ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയും, സമ്മര്‍ദവും വിട്ടുവീഴ്ചയും അനുഭവിക്കരുത്, പ്രത്യേകിച്ച് മറ്റെങ്ങും പ്രവേശനം ലഭിക്കാത്ത വിദ്യാർഥികള്‍- മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. പകര്‍ചവ്യാധിയുമായി ബന്ധപ്പെട്ട സാഹചര്യം സുസ്ഥിരമാകുന്നതുവരെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നുണ്ട്.

Keywords: Covid: The government has said that parents' permission is not mandatory for children to attend classes directly, India, Newdelhi, National, News, Top-Headlines, COVID19, School, Online, Study class, Students, Parents, Central government.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia