കിറ്റ് ഉപയോഗിച്ച് വീടുകളില്‍ കോവിഡ് പരിശോധന നടത്തുന്നത് കൂടുന്നു; ആയിരക്കണക്കിന് ഫലങ്ങള്‍ റിപോർട് ചെയ്യപ്പെടാതിരിക്കാന്‍ സാധ്യത

 


മുംബൈ: (www.kvartha.com 05.01.2022) കിറ്റ് ഉപയോഗിച്ച് വീടുകളില്‍ കോവിഡ് പരിശോധന നടത്തുന്നത് കൂടുന്നു. ഇതില്‍ ആയിരക്കണക്കിന് പരിശോധനാ ഫലങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതിരിക്കാന്‍ സാധ്യതയെന്ന് റിപോർട്. കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുന്നതിനേക്കാള്‍ ഫലപ്രദം ആര്‍ ടി പിസിആര്‍ പരിശോധനയാണ്. എന്നാല്‍ സൗകര്യപ്രദം എന്നനിലയില്‍ പലരും കിറ്റിനെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ യഥാർഥ കോവിഡ് കണക്കുകള്‍ റിപോർട് ചെയ്യാനാകുന്നില്ല. റിപോർട് ചെയ്യപ്പെടാതെ പോകുന്ന കേസുകളുടെ എണ്ണം വളരെ വലുതാണെന്നത് ആശങ്ക ഉയര്‍ത്തുന്നു.
               
കിറ്റ് ഉപയോഗിച്ച് വീടുകളില്‍ കോവിഡ് പരിശോധന നടത്തുന്നത് കൂടുന്നു; ആയിരക്കണക്കിന് ഫലങ്ങള്‍ റിപോർട് ചെയ്യപ്പെടാതിരിക്കാന്‍ സാധ്യത

മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്‍ പരിധിയില്‍ കഴിഞ്ഞമാസം 17,841 ഹോം പരിശോധനാ ഫലങ്ങളാണ് റിപോർട് ചെയ്തത്. കോവിഡ് തീവ്രത കുറവായിരുന്ന ഓഗസ്റ്റിലും ഇത്രയും ഹോം പരിശോധനാ ഫലങ്ങളാണ് കോര്‍പറേഷനില്‍ റിപോർ ചെയ്യപ്പെട്ടത്. കോവിസെല്‍ഫ്, മെറില്‍, പാന്‍ബയോ എന്നീ മൂന്ന് ഹോം പരിശോധനാ കിറ്റുകളാണ് മാര്‍കെറ്റിലുള്ളത്. കോവിസെല്‍ഫ് 25,000 കിറ്റികള്‍ മുംബൈയില്‍ വിറ്റിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. മറ്റ് രണ്ട് കമ്പനികളുടെയും കണക്കുകള്‍ ലഭ്യമല്ല.

ഡിസംബര്‍ അവസാനം മുതല്‍ സെല്‍ഫ് കോവിഡ് ടെസ്റ്റ് കിറ്റുകളുടെ വില്‍പന ക്രമാതീതമായി വര്‍ധിച്ചെന്ന് മെഡികല്‍ഷോപ് ഉടമകള്‍ പറയുന്നു. ദിവസം 200 മുതല്‍ 300 കിറ്റുകള്‍ വരെ വിറ്റഴിയുന്നു. ചില ദിവസങ്ങളില്‍ ആവശ്യക്കാരേറുന്നതിനാല്‍ സ്റ്റോക് തീരുന്ന അവസ്ഥയുണ്ടാകുമെന്ന് രഞ്ജിത് റണാവത് പറഞ്ഞു.

Keywords:  National, News, Top-Headlines, Mumbai, COVID19, Home, Inspection, Report, Kit, Medical, Muncipal corporation, Covid inspection at home increasing.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia