യുപിയില്‍ കോവിഡ് നെഗറ്റീവായ യുവതി ജന്മം നല്‍കിയ കുഞ്ഞിന് പരിശോധനയില്‍ കോവിഡ് പോസിറ്റീവ്

 


ലക്‌നൗ: (www.kvartha.com 28.05.2021) യുപിയില്‍ കോവിഡ് നെഗറ്റീവായ യുവതി ജന്മം നല്‍കിയ കുഞ്ഞിന് പരിശോധനയില്‍ കോവിഡ് പോസിറ്റീവ്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. പ്രസവത്തിന് തൊട്ടുമ്പ് നടത്തിയ പരിശോധനയില്‍ യുവതി കോവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ പ്രസവശേഷം കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവാകുകയായിരുന്നു.

വാരാണസി സ്വദേശിയായ 26കാരി മെയ് 24നാണ് എസ് എസ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. അന്നുതന്നെ നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. മെയ് 25ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് കുഞ്ഞ് പോസിറ്റീവാകുകയായിരുന്നു. അമ്മ കോവിഡ് നെഗറ്റീവായതിനാല്‍ കുഞ്ഞ് പോസിറ്റീവായതെങ്ങനെയെന്ന ആശയകുഴപ്പത്തിലാണ് വിദഗ്ധര്‍.

യുപിയില്‍ കോവിഡ് നെഗറ്റീവായ യുവതി ജന്മം നല്‍കിയ കുഞ്ഞിന് പരിശോധനയില്‍ കോവിഡ് പോസിറ്റീവ്

അമ്മയേയും കുഞ്ഞിനെയും രണ്ടുദിവസത്തിന് ശേഷം പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വീണ്ടും ഇരുവരെയും പരിശോധനക്ക് വിധേയമാക്കിയശേഷം നിഗമനത്തിലെത്താമെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ കെ ഗുപ്ത പറഞ്ഞു. അതേസമയം അമ്മയ്ക്കും കുഞ്ഞിനും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords:  Lucknow, News, National, COVID-19, Baby, Woman, Pregnant Woman, Test, Hospital, Covid negative woman gives birth to Covid positive baby in Uttar Pradesh’s Varanasi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia