Covid | കോവിഡ്: 'ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണം'; സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദസര്‍ക്കാര്‍ നിര്‍ദേശം
Dec 24, 2022, 16:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡിനെ നേരിടാന്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. ഇതോടൊപ്പം, പിഎസ്എ പ്ലാന്റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കമുള്ള ജീവന് രക്ഷാ ഉപകാരങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും കത്തില്‍ പറയുന്നു. ചൊവ്വാഴ്ച (ഡിസംബര്‍ 27) രാജ്യവ്യാപകമായി നടക്കുന്ന മോക്ക് ഡ്രില്ലുകള്‍ക്ക് മുന്നോടിയായാണ് ഈ അറിയിപ്പ്.
ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കോവിഡ്-19 കേസുകളുടെ അഭൂതപൂര്‍വമായ വര്‍ധനവ് കണക്കിലെടുത്ത്, ചൊവ്വാഴ്ച മുതല്‍ ആശുപത്രികളില്‍ എമര്‍ജന്‍സി മോക്ക് ഡ്രില്ലുകളും കോവിഡ് നാസല്‍ വാക്സിന് അംഗീകാരവും ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ച് കൊറോണ വൈറസ് ഭീഷണിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന തലത്തില്‍ ഓക്സിജന്‍ കണ്ട്രോള് റൂം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്റെ (LMO) ലഭ്യതയും അവ വീണ്ടും നിറയ്ക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കണമെന്നും മന്ത്രാലയം പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, New Delhi, COVID-19, Health, Government-of-India, Hospital, Treatment, Covid scare: 'Ensure regular supply of medical oxygen,' Centre tells states ahead of mock drill.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.