വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് പറയാനാകില്ല; ഇത്തരം വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്ന് സുപ്രീം കോടതി
Apr 21, 2020, 17:02 IST
ന്യൂഡെല്‍ഹി: (www.kvartha.com 21.04.2020) വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് പറയാനാകില്ലെന്നും ഇത്തരം വിഷയങ്ങളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും സുപ്രീം കോടതി.
തുടര്‍ന്ന് മാള്‍ഡോവയില്‍ കുടുങ്ങിയ 450 ഓളം മലയാളി വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വിദേശത്ത് ഉള്ളവരെ ഇപ്പോള്‍ തിരികെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തങ്ങള്‍ ഇടപെട്ടില്ലെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ലോകം മുഴുവന്‍ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ കോടതി വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തന്നെ മാര്‍ഗരേഖയുണ്ടാക്കുമെന്നും വ്യക്തമാക്കി. തത്ക്കാലം ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി ആവശ്യമായ നിര്‍ദേശം എംബസിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Covid supreme court says can't compel govt on pravasi issue, New Delhi, News, Supreme Court of India, Students, Malayalees, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.