Cow Urine | 'ഇ കോളി സാന്നിധ്യമുള്ള 14 തരം മാരക ബാക്ടീരിയകള്‍, കുടിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകും'; ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് ഒരിക്കലും ശിപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്ന് യുപിയിലെ വെറ്ററിനറി സ്ഥാപനം
Apr 11, 2023, 14:19 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗോമൂത്രം മനുഷ്യര്‍ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പഠനം. ഗോമൂത്രത്തില്‍ മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും കുടിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നുമാണ് പഠനറിപോര്‍ട്. ഉത്തര്‍പ്രദേശിലെ പ്രമുഖ മൃഗ ഗവേഷണ സംഘടനയായ ഇന്‍ഡ്യന്‍ വെറ്റിറനറി റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ (ഐവിആര്‍ഐ) ഭോജ് രാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു.
ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്ടീരിയകളാണ് പശുവിന്റെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ളത്. ഗോമൂത്രം മനുഷ്യന്‍ നേരിട്ട് കുടിച്ചാല്‍ ഉദരസംബന്ധമായ ഗുരുതരഅസുഖങ്ങള്‍ക്ക് കാരണമാകുമെന്നും ഐവിആര്‍ഐ റിപോര്‍ടില്‍ പറയുന്നു. ബാക്ടീരിയക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പോത്തിന്റെ മൂത്രം ഫലപ്രദമാണെന്നും സംഘം പഠനറിപോര്‍ടില്‍ വ്യക്തമാക്കി.
പശുവിന്റെ മൂത്രം ബാക്ടീരിയ മുക്തമാണെന്ന ധാരണ അടിസ്ഥാനരഹിതമാണ്. മനുഷ്യന് ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കുന്നത് അല്ല ഗോമൂത്രം. മനുഷ്യഉപഭോഗത്തിന് ഒരിക്കലും ശിപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്നും പഠനസംഘം വ്യക്തമാക്കി. ശുദ്ധീകരിച്ച ഗോമൂത്രത്തില്‍ ബാക്ടീരിയ ഇല്ലെന്ന വാദത്തില്‍ കൂടുതല്‍ പഠനം നടത്തുമെന്നും ഭോജ് രാജ് പറഞ്ഞു.
2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രാദേശിക ഡയറി ഫാമുകളിലെ മൂന്ന് ഇനം പശുകളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്. സഹിവാള്‍, തര്‍പാര്‍കര്‍, വിന്ദവാനി ഇനങ്ങളുടെ മൂത്രമാണ് പരിശോധിച്ചത്. ഐവിആര്‍ഐ ഗവേഷകനായ ഭോജ് രാജ് സിങ്ങും ഒരു കൂട്ടം പിഎച്ഡി വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരീക്ഷണം നടത്തിയത്.
അതേസമയം, പഠനത്തെ തള്ളി വെറ്റിറനറി റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ മുന്‍ മേധാവി ആര്‍എസ് ചൗഹാന്‍ രംഗത്തെത്തി. ശുദ്ധീകരിച്ച ഗോമൂത്രമാണ് മനുഷ്യന് കുടിക്കാന്‍ യോഗ്യമെന്ന് ചൗഹാന്‍ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ഗോമൂത്രം സംബന്ധിച്ച് പഠനം നടത്തുന്നുണ്ട്. ശുദ്ധീകരിച്ച ഗോമൂത്രം ക്യാന്‍സറിനെയും കോവിഡിനെയും പ്രതിരോധിക്കുമെന്നാണ് കണ്ടെത്തിയത്. ഇപ്പോള്‍ പുറത്തുവന്ന പഠനത്തിന് വിധേയമാക്കിയത് ശുദ്ധീകരിച്ച ഗോമൂത്രമല്ലെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിവിധയിടങ്ങളില്‍ ഗോമൂത്രം കുടിക്കുന്നവരും വില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഭക്ഷ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് വില്‍പനകള്‍ നടത്തുന്നത്.
Keywords: News, Cow, Cow Urine, Top Headlines, Bacteria, Research, Study Report, National, National-News, Cow urine unfit for humans, says top animal research body IVRI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.