Arrested | നൂഹ് വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ചെന്ന കേസ്; പശുസേനാ തലവന്‍ മോനു മനേസര്‍ അറസ്റ്റില്‍
Sep 12, 2023, 18:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) പശുസേനാ തലവന്‍ മോനു മനേസര്‍ അറസ്റ്റില്‍. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഹരിയാന പൊലീസാണ് മോനു മനേസറിനെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് മനേസറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വൈകുന്നേരത്തോടെ മനേസറിന് ജാമ്യം ലഭിച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു.
ജൂലൈ 31ന് ഉണ്ടായ സംഘര്‍ഷത്തില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്പി) നടത്തിയ റാലിക്കുനേരെ ഒരുകൂട്ടമാളുകള്‍ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു പുരോഹിതനും ഉള്‍പെടുന്നു.
നൂഹിലെ റാലിയില്‍ മോനു മനേസര്‍ പങ്കെടുക്കുമെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്നും ഇതു പിന്നീട് ഗുരുഗ്രാമിലേക്കും മറ്റു മേഖലകളിലേക്കും പടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകക്കേസില്‍ ഒളിവില്‍ കഴിയവേ താന്‍ പങ്കെടുക്കുമെന്ന് റാലിക്ക് ദിവസങ്ങള്‍ മുന്‍പ് ഒരി വീഡിയിയോലൂടെ അറിയിച്ചിരുന്നു. എന്നാല്‍, വിഎച്പിയുടെ നിര്‍ദേശപ്രകാരം മോനു മനേസര്‍ റാലിയില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, രാജസ്താന്‍ സ്വദേശികളായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ഫെബ്രുവരിയില്‍ രണ്ടു മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ മോനു മനേസര്‍. ഭാരത്പുര്‍ സ്വദേശികളായ നാസിര്‍ (25), ജുനൈദ് (35) എന്നിവരാണ് മരിച്ചത്.
ഫെബ്രുവരി 15ന് കാണാതായ ഇരുവരെയും പിറ്റേദിവസം ഹരിയാനയിലെ ഭിവാനിയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.