സിപിഎം - കോണ്‍ഗ്രസ് സഖ്യം തെറ്റാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

 


ന്യൂഡല്‍ഹി: (www.kvartha.com 21.06.2016) പശ്ചിമ ബംഗാളില്‍ സി പി എം- കോണ്‍ഗ്രസുമായുണ്ടാക്കിയ തിരഞ്ഞെടുപ്പു സഖ്യം തിരുത്തണമെന്നും ബംഗാളില്‍ ചെയ്തതു തെറ്റാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി (സിസി).

ബംഗാളില്‍ ചെയ്തതു തെറ്റാണെന്ന് ചൂണ്ടി കാണിച്ച് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ രേഖ അവതരിപ്പിച്ചു. എന്നാല്‍ ബംഗാളില്‍ സി പി എം- കോണ്‍ഗ്രസ് സംഖ്യത്തെ ന്യായീകരിച്ച് നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലാപാടെടുത്തോടെ സിസിയില്‍ വാദപ്രതിപാദങ്ങള്‍ നടന്നു.

തിഞ്ഞെടുപ്പിന് മുമ്പ്  ബംഗാളിലെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ യച്ചൂരി അക്കമിട്ട് നിരത്തി. ഒടുവില്‍ വോട്ടെടുപ്പിലൂടെ നിലപാട് എടുക്കുകയായിരുന്നു. അച്ചടക്ക നടപടിയില്ലാതെ, പൊളിറ്റ്ബ്യൂറോയും (പിബി) ബംഗാള്‍ നേതൃത്വവുമായി ആലോചിച്ചു തിരുത്തലുകള്‍ നടപ്പാക്കണമെന്ന പിബി പ്രമേയത്തെ നാല് പേര്‍ എതിര്‍ത്തപ്പോള്‍ 77 പേര്‍ അനുകൂലിച്ചു.
സിപിഎം - കോണ്‍ഗ്രസ് സഖ്യം തെറ്റാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി
പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ രേഖ പിബിയിലും വോട്ടെടുപ്പ് നടന്നു. പത്ത് പേര്‍ കാരാട്ട് പക്ഷത്ത് വോട്ട് ചെയ്തപ്പോള്‍ അഞ്ച് പേര്‍ എതിര്‍ത്തു.


Keywords: New Delhi, National, India, Sitharam Yechoori, Prakash Karat, CPM, Congress, West Bengal, CPM-Congress alliance,  CPM Central Committee, PB.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia