Criticism | ക്രിസ്ത്യന്‍ സഭകളെ കൂടെ നിര്‍ത്താന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ കുറുക്കന്റെ സൂത്രമെന്ന് വിശേഷിപ്പിച്ച് സിതാറാം യെചൂരി
Apr 16, 2023, 13:42 IST
ബെംഗ്ലൂര്‍: (www.kvartha.com) ക്രിസ്ത്യന്‍ സഭകളെ കൂടെ നിര്‍ത്താന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ കുറുക്കന്റെ സൂത്രമെന്നു വിശേഷിപ്പിച്ച് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി. ഒരുഭാഗത്ത് പ്രീണനവും മറുഭാഗത്ത് അക്രമവും നടത്തുന്ന ബിജെപിയെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ബാഗേപള്ളിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യെചൂരി. പ്രതിപക്ഷ ഐക്യമെന്നത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് മാറാമെന്നും യെചൂരി വിശദീകരിച്ചു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ചിക്ബലാപുരയിലെ ബാഗേപള്ളിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും റാലിക്കുമായി എത്തിയതായിരുന്നു യെചൂരി.
ഡോക്ടര്‍ അനില്‍കുമാര്‍ ആണ് ഇവിടുത്തെ സിപിഎം സ്ഥാനാര്‍ഥി. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ജെഡിഎസ് പിന്തുണയോടെ ഇത്തവണ ഒന്നാം സ്ഥാനമാക്കി മാറ്റുമെന്നും യെചൂരി പറഞ്ഞു. കര്‍ണാടകയില്‍ ജെഡിഎസ് - സിപിഎം തിരഞ്ഞെടുപ്പ് ധാരണ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യമെന്ന ചിന്തയ്ക്ക് ശക്തിപകരുമെന്നും, സംസ്ഥാനങ്ങളില്‍ സാഹചര്യങ്ങളില്‍ വ്യത്യാസമുള്ളതിനാല്‍ ഐക്യനീക്കങ്ങളിലും ധാരണകളിലും മാറ്റം വരാമെന്നും യെചൂരി കൂട്ടിച്ചേര്‍ത്തു.
വമ്പന്‍ റാലിയോടെയും പൊതുസമ്മേളനത്തോടെയുമാണു ബാഗേപള്ളിയിലെ സിപിഎം സ്ഥാനാര്‍ഥി ഡോക്ടര്‍ അനില്‍കുമാര്‍ പ്രചാരണം തുടങ്ങിയത്. ആന്ധ്രപ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മണ്ഡലത്തിലെ പൊതുയോഗത്തില്‍ തെലുങ്കില്‍ പ്രസംഗിച്ച യെചൂരി ജനക്കൂട്ടത്തിന്റെ കയ്യടിയും വാങ്ങി.

Keywords: CPM General Secretary Sitaram Yechury against BJP in Karnataka, Bengaluru, News, Politics, Election, Criticism, BJP, CPM, Rally, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.