ന്യൂ ഡെല്‍ഹി: (www.kvartha.com 21.03.2022) ഭരണഘടനയുടെ പിതാവ് ഡോ. ബി ആര് അംബേദ് കറുടെ ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യവുമായി ജോണ്‍ ബ്രിടാസ് എം പി. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പ്രമേയത്തിന് രാജ്യസഭയില്‍ അവതരണാനുമതി ലഭിച്ചു.
ഏപ്രില്‍ 14 ന് ആണ് അംബേദ് കറുടെ ജന്മദിനം. ഈ ദിവസം ഇപ്പോഴും പൊതു അവധിയല്ല. ക്ലോസ്ഡ് ഹോളി ഡേ ആയി പ്രഖ്യാപിക്കാറേയുള്ളൂ. ഓരോ കൊല്ലവും അംബേദ് കര് ജയന്തിക്ക് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മാത്രമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാറുള്ളത്. ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര സര്‍കാര്‍ ഈ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അംബേദ് കര് ജയന്തി പൊതു അവധി ആയി പ്രഖ്യാപിക്കണമെന്ന സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന അഭ്യര്‍ഥന പരിഗണിക്കാതെയാണ് ഈ രീതി പിന്തുടരുന്നതെന്നും ബ്രിടാസ് അഭിപ്രായപ്പെട്ടു.
രാജ്യത്തു നിലനിന്ന സാമൂഹിക മേല്‍ക്കോയ്മയും അനീതികളും തുടച്ചുനീക്കുന്നതിലും സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ ആളാണ് അംബേദ് കര്.

ഈ സാഹചര്യത്തില്‍ 1881-ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് 25-ാം വകുപ്പനുസരിച്ച് അംബേദ് കര് ജയന്തി 'പൊതു അവധി' ആയി പ്രഖ്യാപിക്കാന്‍ സര്‍കാര്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളണം. അടുത്ത കലന്‍ഡര്‍ വര്‍ഷം മുതല്‍ ഇതു നടപ്പാക്കണമെന്നും ജോണ്‍ ബ്രിടാസ് പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു.
Keywords: CPM MP John Brittas wants Ambedkar Jayanti to be declared as public holiday, New Delhi, News, Holidays, Rajya Sabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.