Opportunity | റീൽസ് വീഡിയോ തയ്യാറാക്കൂ, 1.5 ലക്ഷം രൂപ നേടാം! മത്സരവുമായി റെയിൽവേ
● ഡിസംബർ 20-ന് മുമ്പ് നിങ്ങളുടെ വീഡിയോ സമർപ്പിക്കണം
● തയ്യാറാക്കിയ വീഡിയോ എൻ.സി.ആർ.ടി.സി യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അയക്കണം
ന്യൂഡൽഹി: (KVARTHA) വീഡിയോ നിർമ്മാണം ഒരു പാഷനാണെങ്കിൽ, അതിൽ നിന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു മികച്ച അവസരം. നാഷണൽ കാപ്പിറ്റൽ റിജിയണൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) ഒരു മത്സരം തുടങ്ങിയിരിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുത്ത് 1.5 ലക്ഷം രൂപ വരെ സമ്മാനം നേടാം.
എന്താണ് ചെയ്യേണ്ടത്?
നമോ ഭാരത് ട്രെയിനുകളെയും ആർആർടിഎസ് സ്റ്റേഷനുകളെയും കേന്ദ്രീകരിച്ച് സർഗാത്മക വീഡിയോ റീൽസ് നിർമ്മിക്കുകയാണ് വേണ്ടത്. ഉയർന്ന വേഗതയുള്ള നമോ ഭാരത് ട്രെയിനുകളെയും ആധുനിക ആർആർടിഎസ് സ്റ്റേഷനുകളെയും അവയുടെ നൂതന സവിശേഷതകൾ ഹൈലൈറ്റ് ചെയ്യുന്ന 1-3 മിനിറ്റ് ദൈർഘ്യമുള്ള ആകർഷകമായ വീഡിയോകൾ തയ്യറാക്കാനാണ് ആവശ്യപ്പെട്ടിരുക്കുന്നത്. ഡിസംബർ 20-ന് മുമ്പ് നിങ്ങളുടെ വീഡിയോ സമർപ്പിക്കണം.
നിബന്ധനകളും വ്യവസ്ഥകളും:
ചിത്രീകരണം: സ്റ്റേഷനുകളിലും നമോ ഭാരത് ട്രെയിനുകളിലും ചെറിയ വീഡിയോകൾ ചിത്രീകരിക്കുന്നതിന് യാതൊരു ചാർജും ഈടാക്കുന്നില്ല.
ഭാഷ: ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാം.
ഫോർമാറ്റ്: വീഡിയോയുടെ ഗുണനിലവാരം 1080 മെഗാപിക്സൽ ആയിരിക്കണം. (MP4 അല്ലെങ്കിൽ MOV ഫോർമാറ്റിൽ സമർപ്പിക്കണം)
ഉള്ളടക്കം: വീഡിയോ മനസ്സിലാക്കാൻ എളുപ്പമുള്ളതും ഗുണനിലവാരം കുറയാത്തതുമായിരിക്കണം.
സമ്മാനം:
ഒന്നാം സ്ഥാനം: 1,50,000 രൂപ
രണ്ടാം സ്ഥാനം: 1,00,000 രൂപ
മൂന്നാം സ്ഥാനം: 50,000 രൂപ
എങ്ങനെ പങ്കെടുക്കാം?
തയ്യാറാക്കിയ വീഡിയോ എൻ.സി.ആർ.ടി.സി യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Only 25 days left to register for the Namo Bharat Short Film Making Competition.
— National Capital Region Transport Corporation Ltd. (@officialncrtc) November 25, 2024
Don’t miss out the chance to register before 20th December 2024!#NamoBharat #FilmMaking #RRTS #ShortFilms #NCRTC@CMOfficeUP @ut_MoHUA @MoHUA_India @UPGovt @ADB_HQ @NDB_int @AIIB_Official… pic.twitter.com/E0uxc3Sgw2
#NCRTC #FilmmakingContest #NamoBharat #WinBig #ReelsCompetition #CreativeOpportunity