Assembly Election | ഇന്‍ഡ്യന്‍ ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ സജീവ രാഷ്ട്രീയത്തിലേക്ക്; ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപോര്‍ട്
Nov 9, 2022, 12:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ സജീവ രാഷ്ട്രീയത്തിലേക്ക്. ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പില്‍ റിവ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന റിപോര്‍ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോണ്‍ഗ്രസ് വിട്ടെത്തിയ ഹാര്‍ദിക് പടേല്‍, അല്‍പേഷ് താകൂര്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളായേക്കുമെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിറ്റി ബുധനാഴ്ച യോഗം ചേരും.
27 വര്‍ഷമായി ഗുജറാതില്‍ അധികാരത്തിലുള്ള പാര്‍ടി, ഇത്തവണ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിച്ചേക്കില്ല. 75 വയസ് പിന്നിട്ടവരും എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ബന്ധുക്കളും അയോഗ്യരാകുമെന്നാണ് വിവരം. വലിയൊരു വിഭാഗം സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സരിക്കാനുണ്ടാകില്ല.
പാര്‍ടി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ അധ്യക്ഷതയിലാകും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള യോഗം ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി എന്നിവര്‍ പങ്കെടുക്കും.
Keywords: Cricketer Ravindra Jadeja's Wife On BJP Probable List For Gujarat: Sources, New Delhi, News, Politics, Assembly Election, Cricket, Gujarat, National.
മെകാനികല്‍ എന്‍ജിനീയറായ റിവ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹരി സിങ് സോളങ്കിയുടെ ബന്ധുകൂടിയാണ്. മൂന്ന് വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. 2016-ല്‍ ആണ് റിവ രവീന്ദ്ര ജഡേജയെ വിവാഹം കഴിക്കുന്നത്. രജപുത്ര സമുദായ സംഘടനയായ കര്‍ണി സേനയുടെ നേതാവുമാണ്.
കോണ്‍ഗ്രസ് വിട്ടെത്തിയ ഹാര്‍ദിക് പടേല്‍, അല്‍പേഷ് താകൂര്‍ എന്നിവരും ഇത്തവണ സ്ഥാനാര്‍ഥികളായേക്കുമെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിറ്റി ബുധനാഴ്ച യോഗം ചേരും.
27 വര്‍ഷമായി ഗുജറാതില്‍ അധികാരത്തിലുള്ള പാര്‍ടി, ഇത്തവണ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിച്ചേക്കില്ല. 75 വയസ് പിന്നിട്ടവരും എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ബന്ധുക്കളും അയോഗ്യരാകുമെന്നാണ് വിവരം. വലിയൊരു വിഭാഗം സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സരിക്കാനുണ്ടാകില്ല.
പാര്‍ടി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ അധ്യക്ഷതയിലാകും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള യോഗം ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി എന്നിവര്‍ പങ്കെടുക്കും.
Keywords: Cricketer Ravindra Jadeja's Wife On BJP Probable List For Gujarat: Sources, New Delhi, News, Politics, Assembly Election, Cricket, Gujarat, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.