Crocodile | സ്‌കൂളിലേക്ക് കയറി വന്ന മുതലയെ പ്രദേശവാസികള്‍ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടി; ഭയന്ന് വിറച്ച് കുട്ടികള്‍

 


ലക് നൗ: (www.kvartha.com) സ്‌കൂളിലേക്ക് കയറി വന്ന മുതലയെ പ്രദേശവാസികള്‍ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടി. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഖാസിംപൂര്‍ ഗ്രാമത്തിലെ സര്‍കാര്‍ സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് സംഭവം. നിനച്ചിരിക്കാതെ ക്ലാസ് മുറിയില്‍ മുതലയെ കടന്നുവന്നതോടെ കുട്ടികള്‍ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി.

വിവരം അറിഞ്ഞ് വടിയുമായി പാഞ്ഞെത്തിയ പ്രദേശവാസികളാണ് കുട്ടികളെ പുറത്താക്കിയ ശേഷം മുതലയെ പിടികൂടി വാലില്‍ തൂക്കി ക്ലാസ്മുറിയിലിട്ട് പൂട്ടിയത്. പിന്നീട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 

Crocodile | സ്‌കൂളിലേക്ക് കയറി വന്ന മുതലയെ പ്രദേശവാസികള്‍ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടി; ഭയന്ന് വിറച്ച് കുട്ടികള്‍

വനം വകുപ്പ് അധികൃതരെത്തി മുതലയെ കൊണ്ടുപോവുകയും പിന്നീട് ഗംഗാ നദിയില്‍ തുറന്നുവിടുകയുമായിരുന്നു. ഗ്രാമത്തിലെ കുളങ്ങളില്‍ നിരവധി മുതലകളുണ്ടെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി. ഇവിടെ നിന്നാകാം മുതലയെത്തിയതെന്നാണ് നിഗമനം.

 

Keywords: Crocodile Found In UP School, Locked Into Classroom, News, School, Natives, Students, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia